Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മദ്‌റസാ പൊതു പരീക്ഷാഫലം: ബഹ്‌റൈനിലെ സമസ്ത മദ്‌റസകളിൽ ഉജ്വല വിജയം

മദ്‌റസാ പൊതു പരീക്ഷാഫലം: ബഹ്‌റൈനിലെ സമസ്ത മദ്‌റസകളിൽ ഉജ്വല വിജയം

മനാമ: സമസ്ത കേരള ഇസ് ലാം മത വിദ്യാഭ്യാസ ബോർഡ് കേരളത്തിനകത്തും പുറത്തും ബഹ്‌റൈൻ അടക്കമുള്ള ഗൾഫ് രാഷ്ട്രങ്ങളിലും നടത്തിയ മദ്‌റസ പൊതു പരീക്ഷയിൽ ബഹ്‌റൈനിലെ സമസ്ത മദ്‌റസകൾ ഉജ്ജ്വല വിജയം നേടി. അഞ്ച്, ഏഴ്, പത്ത്, പ്ലസ് ടു ക്ലാസുകളിലെ മദ്‌റസാ വിദ്യാർത്ഥികൾക്കാണ് പൊതു പരീക്ഷ നടന്നത്.

ബഹ്‌റൈനിൽ നിന്ന് മനാമ , റഫ, ജിദാലി, ഹൂറ, ഉമ്മുൽ ഹസം, ഹമദ് ടൗൺ, മുഹറഖ്, ഹിദ്ദ്, ബുദയ്യ എന്നീ ഒൻപതു മദ്‌റസകളിലേയും വിദ്യാർത്ഥികൾ ഇത്തവണ മനാമയിലെ സമസ്ത ബഹ്‌റൈൻ കേന്ദ്രആസ്ഥാനത്ത് ഒറ്റ കേന്ദ്രത്തിലാണ് പരീക്ഷയെഴുതിയത്. പരീക്ഷ എഴുതി വിജയിച്ചവരിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയവരെല്ലാം പെൺകുട്ടികളാണ്.

വിജയികളുടെ പേരുവിവരങ്ങൾ, സ്ഥാനം, പിതാവിന്റെ പേര് എന്നിവ യഥാക്രമം താഴെ:

പ്ലസ് ടു:
(ഫസ്റ്റ്) - ഫാതിമ ശാകിറ - ശഹീർ കാട്ടാന്പള്ളി.
(സെക്കന്റ്)- നാജിയ നസ്‌റിൻ -നാസർ ഹാജി പുളിയാവ്.

പത്താം ക്ലാസ്:
(ഫസ്റ്റ്) - നജ ഫാത്തിമ - മുഹമ്മദ് .
(സെക്കന്റ്)- ഫാത്തിമ സഹ് ല -ഉസ്മാൻ

ഏഴാം ക്ലാസ്:
(ഫസ്റ്റ്) -ഫാത്തിമ അർശദ് -അർശദ് .
(സെക്കന്റ്)- ഫാത്തിമ ഹിബ -ഹംസ.

അഞ്ചാം ക്ലാസ് :
(ഫസ്റ്റ്) - നിദ ഫാത്തിമ - നാസർ ഹാജി.
(സെക്കന്റ്)- ആലിയമറിയം - ജഅഫർ കണ്ണൂർ

ഇവരെല്ലാവരും മനാമ ഇർഷാദുൽ മുസ്ലിമീൻ മദ്‌റസാ വിദ്യാർത്ഥിനികളാണ്.
വിജയികളായ മുഴുവൻ വിദ്യാർത്ഥികളുടെയും പരീക്ഷാഫലങ്ങൾ അതാതു മദ്‌റസകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

കൂടാതെ http://result.samastha.org.in , http://result.samastha.info , http://samastha.info/result/ , http://results.samastha.info എന്നീ വെബ്സൈറ്റുകളിലുടെയും മാർക്ക് അടക്കമുള്ള വിശദാംശങ്ങളും മദ്‌റസാ തല പരീക്ഷാ ഫലങ്ങളും ലഭ്യമാണ്.

സേ പരീക്ഷ, പുനർ മൂല്യനിർണയം എന്നിവക്കുള്ള നിശ്ചിത അപേക്ഷാ ഫോറവും വിശദാംശങ്ങളും വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിജയികളെയും മദ്‌റസകളെയും അഭിനന്ദിക്കുന്നതായി പരീക്ഷ സൂപ്രണ്ട് അശ്‌റഫ് അൻവരി ചേലക്കരയും റെയ്ഞ്ച് ഭാരവാഹികളും സമസ്ത ബഹ്‌റൈൻ കേന്ദ്ര-ഏരിയാ നേതാക്കളും അറിയിച്ചു.

ബഹ്‌റൈനിലെ സമസ്ത മദ്‌റസകൾ റമദാൻ അവധിക്കു ശേഷം ജൂൺ 15 ന് ശനിയാഴ്ച മുതൽ തുറന്നു പ്രവർത്തനമാരംഭിക്കും.
പുതുതായി അഡ്‌മിഷൻ തേടുന്ന വിദ്യാർത്ഥികളുടെ പ്രവേശനോത്സവവും ഇതേ ദിവസം നടക്കും. കൂടുതൽ വിവരങ്ങൾക്ക് +973 35107554, 33450553.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP