Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദുരവസ്ഥയിൽ തന്നെ സഹായിച്ച എല്ലാ സുമനസ്സുകൾക്കും നന്ദി അറിയിച്ച് സത്യദാസ് നാട്ടിലേക്ക് യാത്രയായി; തിരുവനന്തപുരം സ്വദേശിക്ക് ഇനി കടബാധ്യതയില്ലാതെ വീട്ടുകാർക്കൊപ്പം കഴിയാം

ദുരവസ്ഥയിൽ തന്നെ സഹായിച്ച എല്ലാ സുമനസ്സുകൾക്കും നന്ദി അറിയിച്ച് സത്യദാസ് നാട്ടിലേക്ക് യാത്രയായി; തിരുവനന്തപുരം സ്വദേശിക്ക് ഇനി കടബാധ്യതയില്ലാതെ വീട്ടുകാർക്കൊപ്പം കഴിയാം

പ്രായപൂർത്തിയായ രണ്ടു പെണ്മക്കളേയും അമ്മയെയും ഭാര്യയേയും അടച്ചുറപ്പുള്ള ഒരു കൂരയിൽ താമസിപ്പിക്കണമെന്ന മോഹവുമായി ഒരു വീട് നിർമ്മിക്കുന്നതിനു മൂന്നു വർഷം മുൻപ് ജില്ലാ സഹകരണ ബാങ്കിൽ നിന്നും എടുത്ത് 2 ലക്ഷം രൂപയുടെ കടം തിരിച്ചടക്കാൻ നിർവാഹമില്ലാതെ, ഒടുവിൽ ബാങ്ക് ജപ്തി നടത്തുന്നതിനായി പരസ്യം നൽകിയിരുന്നു.

കഴിഞ്ഞ 8 വർഷമായി ബഹ്റൈനിൽ പ്രവാസി ജീവിതം നയിക്കുന്ന തിരുവനന്തപുരം സ്വദേശി സത്യദാസിന്റെ വാർത്ത പ്രതീക്ഷ ബഹ്റൈൻ പ്രവർത്തകർ അറിയുകയും തുടർന്ന് സത്യദാസിനെ ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ബഹ്റൈൻ പൊതു സമൂഹത്തെ മാധ്യമങ്ങൾ വഴി അറിയിച്ചു. തുടർന്ന് ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി നേരിട്ട് ബാങ്കിൽ പോയി വിവരങ്ങൾ ആരാഞ്ഞു. എന്നാൽ എത്രയും വേഗം തുക തിരിച്ചടക്കുക എന്നുള്ളതാണ് പോംവഴി എന്നുള്ള വിവരമാണ് പ്രതീക്ഷ ബഹ്റൈൻ പ്രവർത്തകർക്ക് ലഭിച്ചത്.

ഉടനെ സുമനസ്സുകളുടെ ആത്മാർത്ഥമായ ഇടപെടലും ഗ്ലോബൽ കേരളാ പ്രവാസി അസോസിയേഷന്റെ ഇടപെടലും മൂലം തിരിച്ചടവിനുള്ള തുക സംഘടിപ്പിച്ചു. ഉടൻ തന്നെ ഈ തുക ബാങ്കിൽ അടച്ചു സത്യദാസിന്റെ ലോൺ പൂർത്തിയാക്കി. കൃത്യമായ ജോലിയോ വിസയോ ഇല്ലാതിരുന്ന സത്യദാസിനെ പാസ്‌പ്പോർട്ട് ക്യാൻസൽ ചെയ്തു യാത്രാ ടിക്കറ്റും ഗൾഫ് കിറ്റും നൽകി നാട്ടിലേക്ക് യാത്രയാക്കി. ജപ്തി ഭീഷണി നേരിടുന്ന വിവരം അറിഞ്ഞു സഹായിക്കാനുള്ള ശ്രമങ്ങൾ ആദ്യം ആരംഭിച്ച ബഷീറിന്റെ നേതൃത്വത്തിലുള്ള സുഹൃത്തുക്കൾ സമാഹരിച്ച തുകയും, ബഹ്‌റൈനിലെ മറ്റൊരു പ്രവാസി നൽകിയ ഒരു ലക്ഷം രൂപയുടെയും സഹായത്താൽ നാട്ടിലെത്തി തുടർജീവിതത്തിനാവശ്യമായ മാർഗ്ഗം കണ്ടെത്താനുള്ള മോഹവുമായാണ് സത്യദാസ് നാടിലേക്ക് തിരിക്കുന്നത്.

തന്റെ ദുരവസ്ഥയിൽ തന്നെ സഹായിച്ച എല്ലാ സുമനസ്സുകൾക്കും സത്യദാസ് നന്ദി അറിയിച്ചു. K.R നായർ, നിസ്സാർ കൊല്ലം, സിബിൻ സലിം, അഷ്‌കർ പൂഴിത്തല, ജയേഷ് കുറുപ്പ്, ജോഷി, ലിജോ, അൻസാർ, അജി തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP