Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബഹ്റൈൻ കെഎംസിസിയുടെ കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി ഷിഫ അൽ ജസീറ

ബഹ്റൈൻ കെഎംസിസിയുടെ കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി ഷിഫ അൽ ജസീറ

സ്വന്തം ലേഖകൻ

മനാമ: ബഹ്റൈനിലെ കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ പങ്ക് വഹിക്കുന്ന ബഹ്റൈൻ കെ എം സി സിക്ക് ഷിഫ അൽ ജസീറ മെഡിക്കൽ ഗ്രൂപ്പിന്റെ സഹായം.

കോവിഡ് ദുരിത ബാധിതർക്കും ഭക്ഷണം, താമസം, മരുന്നുകൾ തുടങ്ങി മറ്റു നിലയ്ക്ക് പ്രയാസം അനുഭവിക്കുന്ന പ്രവാസികൾക്ക് ആശ്വാസമാകുന്ന ബഹ്റൈൻ കെ എം സി സി യുടെ കാരുണ്യ സ്പർശം പദ്ധതിയിലേക്ക് ആണ് ഷിഫ അൽ ജസീറ നൂറ് ഭക്ഷ്യ ധാന്യ കിറ്റുകൾ നൽകിയത്.

ഷിഫ അൽ ജസീറ മാർക്കറ്റിങ് മാനേജർ മൂസ അഹ്മദിന്റെ സാന്നിധ്യത്തിൽ ഡയറക്ടർ ഷബീറലിയിൽ നിന്നും ബഹ്റൈൻ കെ എം സി സി നേതാക്കളായ റസാക്ക് മൂഴിക്കൽ, കെ പി മുസ്തഫ, ഗഫൂർ കൈപ്പമംഗലം, എ പി ഫൈസൽ വില്യാപ്പള്ളി എന്നിവർ ചേർന്ന് കിറ്റുകൾ ഏറ്റുവാങ്ങി. തുടർന്ന് ബഹ്റൈൻ കെ എം സി സി യുടെ എല്ലാ കാരുണ്യ പ്രവർത്തനങ്ങളിലും സജീവ പിന്തുണ നൽകിവരുന്ന ഷിഫ അൽ ജസീറ ഗ്രൂപ്പിന് പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നതായും ബഹ്റൈൻ കെ എം സി സി നേതാക്കൾ അറിയിച്ചു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP