Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഐ.സി.ആർ.എഫ്. ആർട്ട് കാർണിവൽ സ്‌പെക്രട 13ന്; ഒരുക്കങ്ങൾ പൂർത്തിയായി

ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഐ.സി.ആർ.എഫ്. ആർട്ട് കാർണിവൽ സ്‌പെക്രട 13ന്; ഒരുക്കങ്ങൾ പൂർത്തിയായി

സ്വന്തം ലേഖകൻ

മനാമ: ബഹ്‌റൈൻ ഇന്ത്യൻ എംബസിയുടെ രക്ഷാധികാരത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആർ.എഫ്) 'സ്പെക്ട്ര 2019' എന്ന പേരിൽ ആർട്ട് കാർണിവൽ സംഘടിപ്പിക്കുന്നു. കുട്ടികൾക്കിടയിൽ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും ബഹുമാനിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയുള്ള ആർട്ട് കാർണിവൽ, രാജ്യത്തെ വിദ്യാർത്ഥികൾക്കായുള്ള ഏറ്റവും വലിയ കലാമത്സരമാണ്...സ്പെക്ട്ര 2019' കാർണിവൽ 13 വെള്ളിയാഴ്ച സനാബിസിലെ ബഹ്‌റൈൻ ഇന്റർനാഷണൽ എക്‌സിബിഷൻ സെന്ററിൽ നടക്കും.

കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ബഹ്‌റൈനിലെ സ്‌കൂളുകളിൽ നിന്നു മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആദ്യത്തെ കാർണിവൽ 2009ൽ സംഘടിപ്പിച്ചപ്പോൾ 700 ഓളം പേർ പങ്കെടുത്തു.ഈ വർഷം ബഹ്‌റൈനിലെ വിവിധ സ്‌കൂളുകളിൽ നിന്നുള്ള 4000 ത്തോളം കുട്ടികൾ അതത് സ്‌കൂളുകളിൽസംഘടിപ്പിക്കുന്ന പ്രാഥമിക റൗണ്ടുകളിൽ തിരഞ്ഞെടുക്കപ്പെട്ട ശേഷം മത്സരത്തിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

പങ്കെടുക്കുന്നവരെ നാല് പ്രായ വിഭാഗങ്ങളായാണ് തിരിച്ചിരിക്കുന്നത്. അഞ്ച് മുതല്എട്ട് വയസ്സ് വരെ, എട്ട് മുതല്പതിനൊന്ന് വയസ്സ്, പതിനൊന്ന് മുതല്പതിനാല് വയസ്സ്, പതിനാല് മുതല്പതിനെട്ട് വയസ്സ് വരെ എന്നിങ്ങനെയാണ് തിരിച്ചിരിക്കുന്നത്. പങ്കെടുക്കുന്ന എല്ലാവരെയും അതത് സ്‌കൂളുകളില്‌യോഗ്യതാ റൗണ്ട് വഴി ഉൾപ്പെടുത്തും. ഈ യോഗ്യതാ റൗണ്ടുകള്‌സ്‌കൂളുകള്‌സ്വതന്ത്രമായി നിയന്ത്രിക്കും. സ്‌കൂളുകള്‌വഴി മാത്രമേ പങ്കാളിത്തം അനുവദിക്കൂ.


ഇത്തവണ മുതിർന്ന ഗ്രൂപ്പും ഉൾപ്പെടുത്തിയിട്ടുണ്ട്. 18 വയസും അതില്കൂടുതലുമുള്ളവർക്ക് ഈ ഗ്രൂപ്പിലെ മത്സരത്തിൽ്പങ്കെടുക്കാം. പങ്കെടുക്കുന്ന എല്ലാവർക്കും വേദിയില്‌ഡ്രോയിങ് പേപ്പറും മെറ്റീരിയലുകളും നല്കും. ഓരോ പ്രായത്തിലുമുള്ള മികച്ച 50 വിജയികൾക്ക് മെഡലുകളും സർട്ടിഫിക്കറ്റുകളും ലഭിക്കും. ഓരോ വിഭാഗത്തിലും മികച്ച അഞ്ച് വിജയികൾക്ക് വ്യക്തിഗത ട്രോഫികളും സർട്ടിഫിക്കറ്റുകളും ലഭിക്കും. പങ്കെടുക്കുന്ന എല്ലാവർക്കും പങ്കാളിത്ത സർട്ടിഫിക്കറ്റ് നല്കും. സ്‌കൂളുകളിലേക്ക് റോളിങ് ട്രോഫിയും സമ്മാനിക്കും. അതേ ദിവസം രാത്രി 7.00 മണിക്ക് ബഹ്‌റൈന്ഇന്റർനാഷണൽ എക്‌സിബിഷന സെന്ററിൽനടക്കുന്ന അവാർഡ് ദാന ചടങ്ങില്‌വിജയികളെ ആദരിക്കും.

സ്‌പെക്ട്രയുടെ പതിനൊന്നാം പതിപ്പായതിനാൽ ട്രിബ്യൂട്ട് ടു ബഹ്‌റൈന്- ഇന്ത്യന്‌ഹെറിറ്റേജ് ഫെസ്റ്റിവൽ - എന്ന പേരിൽഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‌നിന്നുള്ള പ്രാദേശിക സാംസ്‌കാരിക പരിപാടികൾക്കൊപ്പം രാവിലെ മുതല്‌വേദിയിൽകലാപരിപാടികളും കൂടാതെ ഭക്ഷണശാലകളും, ഗെയിം സ്റ്റാളുകളും ഉണ്ടായിരിക്കും.

സ്‌പെക്ട്രയെക്കുറിച്ചുള്ള കൂടുതല്‌വിവരങ്ങൾക്ക്, റോസലിന്‌റോയിയെ 39290346 എന്ന നമ്പറിലോ അനീഷ് ശ്രീധരനെ 39401394 എന്ന നമ്പറിലോ മത്സര രജിസ്‌ട്രേഷന്‌ വിശദാംശങ്ങൾക്ക് നിതിന്‌ജേക്കബിനെ 39612819 എന്ന നമ്പറിലോ ബന്ധപ്പെടുക. സ്റ്റാളുകളുടെ രജിസ്‌ട്രേഷനായി 39617094 എന്ന നമ്പറില്‌നിഷ രംഗരാജനുമായി ബന്ധപ്പെടുക.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP