Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ആരോഗ്യ സംരക്ഷണത്തിന്റെ പാഠങ്ങൾ പകർന്ന് 'വാക്കത്തോൺ'; കൂട്ടനടത്തത്തിനൊപ്പം വ്യായാമങ്ങളുടെ പ്രദർശനവും പരിശീലനവും ശ്രദ്ധേയമായി

ആരോഗ്യ സംരക്ഷണത്തിന്റെ പാഠങ്ങൾ പകർന്ന് 'വാക്കത്തോൺ'; കൂട്ടനടത്തത്തിനൊപ്പം വ്യായാമങ്ങളുടെ പ്രദർശനവും പരിശീലനവും ശ്രദ്ധേയമായി

പ്രവാസികൾക്കിടയിൽ ആരോഗ്യ ബോധവത്കരണം നടത്തുന്നതിനായി സംഘടിപ്പിച്ച വാക്കത്തോൺ ശ്രദ്ധേയമായി. മുഹറഖ് ഡെപ്യൂട്ടി ഗവർണർ സുഹൈർ റാഷിദ് സലീം അൽ അബ്‌സി ഉദ്ഘാടനം ചെയ്ത പരിപാടിയിൽ സ്ത്രീകളും പുരുഷന്മാരും അടക്കം ആയിരത്തഞ്ഞൂറോളം പേർ പങ്കെടുത്തു.

പരിപാടിയോടനുബന്ധിച്ച് വൈവിധ്യമാർന്ന വിനോദ വൈജ്ഞാനിക പരിപാടികളുമൊരുക്കിയിരുന്നു.ലളിതമായി ചെയ്യാവുന്ന വിവിധ തരം വ്യായാമങ്ങളുടെ പ്രദർശനവും പരിശീലനവും നിരവധി പേരെ ആകർഷിച്ചു. തൊഴിലാളികൾക്കായി സൗജന്യ വൈദ്യപരിശോധനയും അവശ്യമരുന്നുകളുടെ വിതരണവും നടന്നു. വ്യായാമം ശീലമാക്കേണ്ടതിന്റെ ആവശ്യകത വിവരിക്കുന്ന കൈപുസ്തകമടക്കം നിരവധി പുസ്തകങ്ങളും പരിപാടിയിൽ വിതരണം ചെയ്തു.

ഡിസ്‌കവർ ഇസ്ലാം ചെയർമാൻ ശൈഖ് ഇസ് ഹാഖ് അക് കോഹ്ജി, ജനറൽ മാനേജർ ഖാലിദ് അൽ മുഹമ്മദ്, സുഹൈൽ , സൈദ് താഹിർ, ജമാൽ മൊയ്തീൻ , റഷീദ് സൈദ്, അബ് ദുൽ അസീസ്, യൂസുഫ് എന്നിവർ പരിപാടികൾക്ക് നേത്യത്വം നൽകി

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP