Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ശൈത്യ കാലത്തേ വരവേറ്റ് ബഹ്റൈൻ; വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുള്ളതിനാൽ മുൻകരുതൽ നടപടികളുമായി സർക്കാർ

ശൈത്യ കാലത്തേ വരവേറ്റ് ബഹ്റൈൻ; വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുള്ളതിനാൽ മുൻകരുതൽ നടപടികളുമായി സർക്കാർ

സ്വന്തം ലേഖകൻ

മനാമ:ബഹ്‌റൈനിൽ ശൈത്യകാലത്തിന്റെ വരവറിയിച്ചുകൊണ്ട് മഴയെത്തി. ചൊവ്വാഴ്‌ച്ച പകലും രാത്രിയുമായി പെയ്ത മഴക്ക് ശേഷം ബഹ്റിനിൽ തണുപ്പ് ആരംഭിച്ചു.മഴക്ക് ശേഷം കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്ത് മേഖാവൃതമായ കാലാവസ്ഥയാണ്.

ഇന്നലെ താപനില 18 ഡിഗ്രിയിലെത്തിയതോടെ തണുപ്പ് പിടിമുറുക്കിയിരിക്കുകാണ്. വരും ദിവസങ്ങളിൽ മഴ പെയ്യുവാൻ സാധ്യത ഉള്ളതിനാൽ വെള്ളക്കെട്ട് നിയന്ത്രിക്കുവാൻ സർക്കാർ മുൻ കരുതലുകൾ എടുത്ത് വരുന്നു. വെള്ളക്കെട്ട് ഉണ്ടാകാറുള്ള സ്ഥലങ്ങളിൽ വെള്ളം പമ്പ് ചെയ്ത് കളയുന്നതിനുള്ള അത്യാധുനിക സൗകര്യങ്ങളോട് കൂടിയ മോട്ടോർ ഘടിപ്പിച്ച വാഹനങ്ങളും നിലയുറപ്പിച്ചിട്ടുണ്ട്.

തണുപ്പുകാലം ആരംഭിച്ചതോടെ പകർച്ച വ്യാധികൾ പടരാൻ സാധ്യതയുള്ളതായി ആരോഗ്യവകുപ്പ് അധികൃതർ മുന്നറിയിപ്പ് നല്കുന്നു.കുട്ടികളിലാണ് ശൈത്യകാല രോഗങ്ങൾ കൂടുതലായി കണ്ടുവരുന്നത്. നിരവധി പേരാണ് ശൈത്യകാല രോഗത്തെ തുടർന്ന് ചികിത്സതേടി ആശുപത്രികളിൽ എത്തിക്കൊണ്ടിരിക്കുന്നത്. പനിയും ജലദോഷവും അനുബന്ധ രോഗങ്ങളുമാണ് ശൈത്യകാലത്ത് കൂടുതലായി കണ്ടുവരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP