Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബഹ്‌റൈൻ മാർത്തോമ യുവജനസഖ്യം പ്രവർത്തനോത്ഘാദനം നടത്തി

ബഹ്‌റൈൻ മാർത്തോമ യുവജനസഖ്യം പ്രവർത്തനോത്ഘാദനം നടത്തി

മനാമ: ബഹ്‌റൈൻ മാർത്തോമ യുവജന സഖ്യത്തിന്റെ 2014 15 വർഷത്തെ പ്രവർത്തനോത്ഘ ാദനം മനാമ നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിൽ നടന്നു റവ .ഫാ രഞ്ചി വർഗീസ് മല്ലപ്പള്ളിയുടെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് ജി കെ നായർ ഭദ്ര ദീപം കൊളുത്തി യോഗം ഉത്ഘാടനം ചെയ്തു.


സഘ്യത്തിന്റെ പ്രവർത്തനങ്ങളുടെ പ്രകാശം ഏവരിലേക്കും പകരുക എന്നതിന്റെ പ്രതീകമായി ഭന്ദ്രദീപത്തിൽനിന്നും പ്രകാശം എല്ലാ അംഗങ്ങളിലെക്കും പുതിയ കമ്മറ്റി ഭാരവാഹികൾ പകർന്ന് നല്കി. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട യുവജന സഖ്യം സെക്രട്ടറി സിൻസൺ ചാക്കോ പുലിക്കോട്ടിൽ സ്വാഗതം ആശംസിച്ച യോഗത്തിൽ മുൻ വൈസ് പ്രസിഡന്റ് സാമുവേൽ തങ്കപ്പൻ വിഷയാവതരണം നടത്തി. ജോർജ് മാത്യു ഡിസൈൻ ചെയ്ത പുതിയ ലോഗോ റവ .ഫാ :രഞ്ചി വർഗീസ് മല്ലപ്പള്ളി പ്രകാശനം ചെയ്തു.

സഹ വികാരി റെവ :ജേക്കബ് വി ജോർജ്, പള്ളി സെക്രട്ടറി തോമസ് അബ്രാഹം എന്നിവർ പുതിയ കമ്മറ്റിക്ക് ആശംസകൾ നേർന്നു.വരും വർഷത്തെ പ്രൊഗ്രാമുകളെക്കുറിച്ച് സഘ്യം ലേഡി സെക്രട്ടറി ബിന്ദു മത്തായി വിശദീകരിച്ചു .സമ്മേളനത്തിൽ അയിഡ ജേകബ് സോളോ സോങ്ങും സൂരജ് സാമുവേൽ , സുജിത് സാമുവേൽ, ചെറിയാൻ ജോർജ് എന്നിവർ അവതരിപ്പിച്ച ഗ്രൂപ്പ് സോങ്ങും ശ്രേധേയമായി. സഖ്യം വൈസ് പ്രസിഡന്റ് അനു തോമസ് ജോൺ നന്ദി പ്രസംഗം നടത്തി

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP