Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സമസ്ത ബഹ്‌റൈൻ പെരുന്നാൾ നിസ്‌കാരത്തിൽ പങ്കെടുത്തത് ആയിരങ്ങൾ; പരീക്ഷണങ്ങളിൽ പതറാതെ സഹജീവികൾക്ക് സഹായികളാകുക: ഉസ്താദ് റബീഅ്‌ഫൈസി

സമസ്ത ബഹ്‌റൈൻ പെരുന്നാൾ നിസ്‌കാരത്തിൽ പങ്കെടുത്തത് ആയിരങ്ങൾ; പരീക്ഷണങ്ങളിൽ പതറാതെ സഹജീവികൾക്ക് സഹായികളാകുക: ഉസ്താദ് റബീഅ്‌ഫൈസി

സ്വന്തം ലേഖകൻ

മനാമ: വിശ്വാസികളുടെ ജീവിതം പരീക്ഷണങ്ങൾ നിറഞ്ഞതായിരിക്കുമെന്നും എത്ര വലിയ പരീക്ഷണങ്ങളുണ്ടായാലും പതറാതെ പിടിച്ചു നിൽക്കാനും ജാതി-മത-ചിന്തകൾക്കതീതമായി മുഴുവൻ സഹജീവികൾക്കും സഹായികളായി മാറാനും നമുക്ക് സാധിക്കണമെന്നും സമസ്ത ബഹ്‌റൈൻ കോ-ഓർഡിനേറ്റർ ഉസ്താദ് റബീഅ് ഫൈസി ഉദ്‌ബോധിപ്പിച്ചു.

സമസ്ത ബഹ്റൈൻ - കെ.എം.സി.സി ജിദ് ഹഫ്‌സ് ഏരിയാകമ്മിറ്റികൾ സംയുക്തമായി ജിദ്ദഫ്സിലെ അൽ ശബാബ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ബലിപ്പെരുന്നാൾ നമസ്‌കാരത്തിനു മുന്നോടിയായി വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഹസ്‌റത്ത് ഇബ്‌റാഹീം നബിയും കുടുംബവും ത്യാഗസന്നദ്ധതയുടെയും അർപ്പണബോധത്തിന്റെയും പാഠങ്ങൾ സ്വജീവിതത്തിലൂടെയാണ് നമുക്ക് പകർന്ന് തന്നത്. കഠിന പരീക്ഷണങ്ങളിലും പതറാതെ മുന്നോട്ടു നീങ്ങിയ അവരുടെ ജീവിത മാതൃക ആർജിച്ചെടുക്കാൻ നാം തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കേരള ജനതക്കൊപ്പം പ്രാർത്ഥന കൊണ്ടും സാമ്പത്തിക സഹായം കൊണ്ടും നാം കൂടെ നിൽക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

മലയാളികൾക്കു പുറമെ ബംഗ്ലാദേശ്, പാക്കിസ്ഥാൻ സ്വദേശികളുൾപ്പെടെ രണ്ടായിരത്തോളം പേരാണ് ഇവിടെ നിസ്‌കാരത്തിൽപങ്കെടുത്തത്. പെരുന്നാൾ നമസ്‌കാരത്തിനും ഖുത്ബക്കും ഉസ്താദ് റബീഹ് ഫൈസി അമ്പലക്കടവ് നേത്രത്വം നൽകി, നിസ്‌കാര ശേഷം പ്രളയദുരിതബാധിതകർക്കായി പ്രത്യേക പ്രാർത്ഥനയും നടന്നു. സമസ്ത ബഹ്റൈൻ ആക്ടിംങ് ജന.സെക്രട്ടറി എസ്.എം. അബ്ദുൽ വാഹിദ്, കരീം ഉസ്താദ്, സഹീർ കാട്ടാമ്പള്ളി, ഷാഫി വേളം, മജീദ് കാപ്പാട്, ശിഹാബ് ചാപ്പനങ്ങാടി വായൊത്ത് അബ്ദുൽ റഹ്മാൻ, നാസർ കാന്തപുരം, മുര്തസ, ഇബ്രാഹിം, സത്താർ, സഹദ്, താഹിർ, അസ്ഹറുദ്ധീൻ, സലീം, ഇമതിയാസ്, ഷൗക്കത്ത് തുടങ്ങിയവർ നേത്രത്വം നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP