Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റവ മാത്യൂസ് മാർ മക്കാറിയോസ് എപ്പിസ്‌കോപ്പ ഉദ്ഘാടകനായി; റോജി ജോൺ എം എൽ മുഖ്യാതിഥിയായി; ബഹ്‌റിൻ മാർത്തോമ്മാ ലൈബ്രറി തുറന്നു

റവ മാത്യൂസ് മാർ മക്കാറിയോസ് എപ്പിസ്‌കോപ്പ ഉദ്ഘാടകനായി; റോജി ജോൺ എം എൽ മുഖ്യാതിഥിയായി; ബഹ്‌റിൻ മാർത്തോമ്മാ ലൈബ്രറി തുറന്നു

ഹ്‌റിൻ മാർത്തോമ്മാ യുവജന സഖ്യത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച ലൈബ്രറിയുടെ ഉദ്ഘാടനം മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ ചെന്നൈ ബാംഗ്ലൂർ ഭദ്രാസനാധിപൻ Rt. റവ മാത്യൂസ് മാർ മക്കാറിയോസ് എപ്പിസ്‌കോപ്പ നിർവഹിച്ചു. ഒരു തലമുറയുടെ ഭാഗധേയം നിശ്ചയിക്കുന്നതിൽ പുസ്തകങ്ങൾക്കുള്ള പങ്കിനെകുറിച്ചു ഉത്ഘാടനപ്രസംഗത്തിൽ അഭിവന്ദ്യ എപ്പിസ്‌കോപ്പ കൂട്ടിച്ചേർത്തു.

ചടങ്ങിൽ അങ്കമാലി റോജി ജോൺ മുഖയാതിഥിയായി പങ്കെടുത്തു. പുസ്തകങ്ങളുടെ വർദ്ധിച്ചു വരുന്ന മൂല്യം മലയാളികൾ എന്ന നിലയിൽ നാം ഉൾക്കൊള്ളേണ്ടിയിരിക്കുന്നുയെന്നു അദ്ദേഹം തന്റെ പ്രസംഗത്തിൽ വിലയിരുത്തി.

സഖ്യം പ്രസിഡന്റ് റവ. സാം മാത്യു അദ്ധ്യക്ഷത വഹിച്ച പൊതു സമ്മേളനത്തിൽ സെക്രട്ടറി ബിപിൻ വി ബാബു സ്വാഗത പ്രസംഗം നടത്തി. സെന്റ് പോൾസ് മാർത്തോമ്മാ ഇടവക വികാരി റവ ജോർജ് യോഹന്നാൻ, KCA പ്രസിഡന്റ് ഫ്രാൻസിസ് കൈതാരം, സഖ്യം വൈസ് പ്രസിഡന്റ് റവ റെജി പി ഏബ്രഹാം, സിൻസൺ ചാക്കോ പുലിക്കൂട്ടിൽ, ഇടവക പ്രതിനിധി ബിനു തോമസ് തുടങ്ങിയവർ ലൈബ്രറി യ്ക്ക് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ലൈബ്രേറിയൻ ബിന്ദു മത്തായി കൃതജ്ഞ രേഖപ്പെടുത്തി

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP