Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബഹ്റൈൻ അയ്യപ്പ സമാജത്തിന്റെ ആഭിമുഖ്യത്തിൽ മനാമയിൽ മകരവിളക്ക് മഹോത്സവം ഇന്ന്

ബഹ്റൈൻ അയ്യപ്പ സമാജത്തിന്റെ ആഭിമുഖ്യത്തിൽ മനാമയിൽ മകരവിളക്ക് മഹോത്സവം ഇന്ന്

സ്വന്തം ലേഖകൻ

മനാമ: ബഹ്റൈൻ അയ്യപ്പ സമാജത്തിന്റെ ആഭിമുഖ്യത്തിൽ മനാമ THMC ഹാളിൽ മകരവിളക്ക് മഹോത്സവം ആഘോഷിക്കുന്നു. ജനുവരി 15 ബുധനാഴ്ച വൈകിട്ട് ആറു മണിക്ക് പ്രാഥമിക പൂജകളോടെ ചടങ്ങുകൾ ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു. തുടർന്ന് അയ്യപ്പ സ്‌തോത്രത്തിനു ശേഷം 6 .15 നു കേരളത്തിലെ പ്രശസ്ത ഗായിക സൂര്യ ഗായത്രി നേതൃത്വം നൽകുന്ന സൂര്യ സംഗീതം എന്ന ഭക്തിഗാനാമൃതം അരങ്ങേറും.

ഗണരാജ കാർലെ (വയലിൻ), അനിൽ പി വി (മൃദംഗം), പ്രശാന്ത് (തബല), ശൈലേഷ് മാരാർ (എക്‌സ്ട്രാ പെർക്യൂഷൻ ) എന്നീ കലാകാരന്മാർ പക്കമേളത്തിൽ അകമ്പടി സേവിക്കും. 9 .30 നു മഹാപ്രസാദവും ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 39338100, 39467939, 39848590, 39094296, 38319940 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP