Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സെന്റ് പോൾസ് ഇടവക ദിനാഘോഷം വെള്ളിയാഴ്ച

സെന്റ് പോൾസ് ഇടവക ദിനാഘോഷം വെള്ളിയാഴ്ച

മനാമ:  ബഹ്‌റൈൻ സെന്റ് പോൾസ് മാർത്തോമ്മ ഇടവകയുടെ ഇടവകദിനാഘോഷം വെള്ളിയാഴ്ച രാവിലെ എട്ടിനു മുംബൈ ഭദ്രാസനാധ്യക്ഷൻ ഡോ. തോമസ് മാർ തീത്തോസിന്റെ മുഖ്യകാർമികത്വത്തിലുള്ള ശുശ്രൂഷകൾക്കു ശേഷം 10.30 മുതൽ പള്ളിയിൽ നടക്കും. മേൽപ്പട്ട സ്ഥാനം ലഭിച്ച ശേഷം ആദ്യമായി ഇടവക സന്ദർശിക്കുന്ന മാർ തീത്തോസിനുള്ള അനുമോദനയോഗവും ഇതോടനുബന്ധിച്ചു നടക്കും.

ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ വൈകിട്ട് 7.30 മുതൽ പള്ളിയിൽ വാർഷിക കൺവൻഷൻ നടക്കും. ഡോ. തോമസ് മാർ തീത്തോസ് ആണു മുഖ്യ പ്രാസംഗികൻ. വികാരി റവ. ഡോ. ടി.ടി. സഖറിയ, സെക്രട്ടറി ജോസ് ജോർജ്, കൺവീനർ റോയി വർഗീസ് എന്നിവർ നേതൃത്വം നൽകും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP