Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡോ. സാലിം ഫൈസി കൊളത്തൂരിന് സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്‌റിൻ സ്വീകരണം നൽകി

ഡോ. സാലിം ഫൈസി കൊളത്തൂരിന് സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്‌റിൻ സ്വീകരണം നൽകി

മനാമ: എസ്.കെ.എസ്.എസ്.എഫ് ഇബാദ് സ്റ്റേറ്റ് ഡയറക്ടരും പ്രമുഖ വാഗ്മിയും ചിന്തകനുമായ ഡോ.സാലിം ഫൈസി കൊളത്തൂരിന് മനാമ സമസ്ത ആസ്ഥാനത്ത് സ്വീകരണം നൽകി. പ്രവാചക ചര്യയിലൂടെ സംഘടന സംഘാടനം എന്ന വിഷയത്തെ ആസ്പദമാക്കി സമസ്ത കേന്ദ്ര, ഏരിയ 

പ്രതിനിധികൾക്കായി അദ്ദേഹം ക്ലാസ് എടുത്തു. മറ്റുള്ളവരെ ഉൾക്കൊള്ളാനുള്ള വിശാല മനസ്‌കത ഒരു മികച്ച സംഘാടകനുണ്ടാവേണ്ട ഏറ്റവും വലിയ ഗുണമാണെന്നും ഒരു വ്യതിരിക്തതയും കാണാത്ത വൈവിധ്യത്തെ ഉൾകൊണ്ടതാണ് മുഹമ്മദ് നബി (സ)ക്ക് ഒരു സമൂഹത്തെ സംസ്‌കാര സമ്പന്നരാക്കാൻ സാധിച്ചതെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.

സമസ്ത ബഹ്‌റൈൻ ട്രഷറർ വി.കെ കുഞ്ഞിമുഹമ്മദ് ഹാജിയുടെ അധ്യക്ഷതയിൽ ജെനറൽ സിക്രട്ടറി എസ്.എം അബ്ദുൽ വാഹിദ് യോഗം ഉദ്ഘാടനം ചെയ്തു. സൈദലവി മുസ്ലിയാർ, അബ്ദുൽ അസീസ് മുസ്ലിയാർ കാന്തപുരം,കളത്തിൽ മുസ്തഫ, ശറഫുദ്ധീൻ മാരായമംഗലം, ഖാസിം റഹ്മാനി വയനാട്, ഹാഫിള് ശറഫുദ്ധീൻ മൗലവി, മൂസ മൗലവി വണ്ടൂർ, ഹംസ അൻവരി മോളൂർ, എന്നിവർ നേതൃത്വം നൽകി. ഉമറുൽ ഫാറൂഖ് ഹുദവി സ്വാഗതവും ശഹീർ കാട്ടാമ്പള്ളി നന്ദിയും പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP