Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സെന്റ് പോൾ മാർത്തോമ്മാ ഇടവക വിബിഎസ് സമാപനം

സെന്റ് പോൾ മാർത്തോമ്മാ ഇടവക വിബിഎസ് സമാപനം

മനാമ: ബഹ്‌റൈൻ സെന്റ് പോൾ മാർത്തോമ്മാ ഇടവക സൺഡേ സ്‌കൂളിന്റെ വെക്കേഷൻ ബൈബിൾ സ്‌കൂൾ (വിബിഎസ്) സമാപന പരിപാടി റവ. ടോം ജോൺ ഉദ്ഘാടനം ചെയ്തു. വികാരി റവ. ഡോ. ടി.ടി. സഖറിയയുടെ അധ്യക്ഷതയിൽ നടന്ന സമാപന സമ്മേളനത്തിൽ വിബിഎസ് ഡയറക്ടർ റവ. ആശിഷ് തോമസ് ജോർജ്, ബഹ്‌റൈൻ മാർത്തോമ്മാ ഇടവക സഹവികാരി റവ. ജേക്കബ് വി. ജോർജ്, ഇടവക വൈസ് പ്രസിഡന്റ് ജോർജ് വർഗീസ്, സൺഡേ സ്‌കൂൾ ഹെഡ്‌മിസ്ട്രസ് സബീന ജോൺ, റ്റിൻസി ആശിഷ്, വിൻസി സഖറിയ, ജോയിക്കുട്ടി സാമുവൽ, ഷിബു ടി. കുഞ്ഞുമോൻ എന്നിവർ പ്രസംഗിച്ചു.

കുട്ടികളുടെ വിവിധ കലാപരിപാടികളും സ്‌നേഹ വിരുന്നുമുണ്ടായിരുന്നു. സബീന ജോൺ, ജോർജ് വർഗീസ്, ജോസ് ജോർജ്, ജേക്കബ് വർഗീസ്, ബിനു തോമസ്, റിനോഷ് കുര്യൻ തോമസ്, ഷിബു ടി. കുഞ്ഞുമോൻ എന്നിവർ ഭാരവാഹികളായുള്ള കമ്മിറ്റി പരിപാടികൾക്കു നേതൃത്വം നൽകി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP