Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വർഷങ്ങൾ നീണ്ട കാത്തിരുപ്പിന് ഇന്ന് വിരാമമാകും; സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളി കൂദാശക്കുള്ള അവസാനഘട്ട ഒരുക്കങ്ങളും പൂർത്തിയായി; ബഹ്റൈനിലെ യാക്കോബായ വിശ്വാസികൾക്ക് ഇന്ന് സ്വപ്‌ന സാക്ഷാത്കാരം

വർഷങ്ങൾ നീണ്ട കാത്തിരുപ്പിന് ഇന്ന് വിരാമമാകും; സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളി കൂദാശക്കുള്ള അവസാനഘട്ട ഒരുക്കങ്ങളും പൂർത്തിയായി; ബഹ്റൈനിലെ യാക്കോബായ വിശ്വാസികൾക്ക് ഇന്ന് സ്വപ്‌ന സാക്ഷാത്കാരം

മനാമ:നാല് പതിറ്റാണ്ട് പൂർത്തിയാക്കുന്ന സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി ഇടവക വിശ്വാസികൾക്ക് ഇന്ന് സ്വപ്‌ന സാക്ഷാത്കാരത്തിന്റെ ദിനങ്ങളിലൊന്നാണ്. നാൽപ്പത് വർഷങ്ങൾക്ക് മുൻപ് ഒരു ഫ്ളാറ്റിൽ തുടങ്ങിയ കൂട്ടായ്മയും, ആരാധനയും ഇന്ന് എല്ലാ സൗകര്യങ്ങളോടും കൂടിയ ദേവാലയത്തിൽ എത്തി നിൽക്കുമ്പോൾ അതിനു പിന്നിൽ തെളിയുന്നത് നിരവധി പേരുടെകഷ്ടപ്പാടിന്റെയും സഹനത്തിന്റെയും കഥയാണ്. അതുകൊണ്ട് തന്നെ വിശ്വാസികൾ തങ്ങളുടെ പുതിയ ദേവാലയത്തിന്റെ കൂദാശ ദിനം കെങ്കേമമാക്കാനുള്ള തയ്യാറെടുപ്പിലാണ്.

1977 ഇൽ ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ നിന്നും ഉപജീവനത്തിനായി പവിഴദ്വീപിലെത്തിയ യാക്കോബായ വിശ്വാസികൾ ചേർന്ന് പ്രാർത്ഥന കൂട്ടായ്മ ഉണ്ടാക്കുകയും ഇന്നത് 600ഇൽ പരം അംഗങ്ങളുള്ള ഇടവകയായി മാറുകയും ചെയ്തതിന് പിന്നാലെ ഇപ്പോളത് സ്വന്തമായ പള്ളിയെന്ന സ്വപ്‌നവും പിറവിയെടുക്കുകയായിരുന്നു.

ഇടവക അംഗങ്ങളുടെ വർഷങ്ങളുടെ പരിശ്രമഫലവും,ബഹ്റൈൻ രാജ കുടുംബത്തിന്റെ പിന്തുണയും കൊണ്ടാണ് ഇതുപോലെ ഒരു ദേവാലയം പണി കഴിപ്പിക്കുവാൻ സാധിച്ചത് എന്ന് ഇടവക വിശ്വാസികൾ സാക്ഷ്യപ്പെടുത്തുന്നു. അതാത് വർഷങ്ങളിൽ മാറിമാറി വരുന്ന ഭരണ സമിതിയും,ഇടവകയുടെ ചാർജ് വഹിക്കുന്ന മെത്രാപൊലീത്തന്മാരും,വൈദികരും അവരവരുടെ ഭാഗത്ത് നിന്നും ചെയ്യാവുന്ന ക്രമീകരണങ്ങൾ ഭംഗിയായി നിർവ്വഹിച്ചതോടെ കാര്യങ്ങൾ എളുപ്പമായി.

ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷൻ മോറാൻ മോർ ഇഗ്‌നാത്തിയോസ് അഫ്രേം ദ്ധ്വിതിയൻ പാത്രിയർക്കീസ് ബാവ പ്രധാന അതിഥിയായി പങ്കെടുക്കുന്ന ചടങ്ങുകളുടെ അവസാന ഘട്ട ഒരുക്കങ്ങളും പൂർത്തിയായിരിക്കുകയാണ്.

ഇന്ന് വൈകിട്ട് 6:30 പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ മുഖ്യ കാർമികത്വത്തിൽ നടക്കുന്ന ചടങ്ങിൽ സഭാ സുന്നഹദോസ് സെക്രട്ടറി ഡോ.ജോസഫ് മാർ ഗ്രീഗോറിയോസ് മെത്രാപ്പൊലീത്ത,പാത്രിയാർക്കൽ വികാരി ഡോ.ഗീവർഗീസ് മോർ കൂറിലോസ്,മോർ അന്തിമോസ് മാത്യൂസ്,മാത്യുസ് മോർ തീമോത്തിയോസ്,മോർ മൗറീഷ് അസ്മിഹ് മെത്രാപ്പൊലീത്താമാർ സഹകാർമ്മികരാകും.

വെള്ളിയാഴ്‌ച്ച രാവിലെ വിശുദ്ധ കുർബ്ബാന ബാവയുടെ കാർമ്മികത്വത്തിൽ നടക്കും.അതിന് ശേഷം വൈകിട്ട് നടക്കുന്ന പൊതുസമ്മേളനത്തിലും ബാവയും,തിരുമേനിമാരും പങ്കെടുക്കും

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP