Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സിംസ് ഓണാഘോഷ കായിക മത്സരങ്ങൾ സെപ്റ്റംബർ അഞ്ചിന്

സിംസ് ഓണാഘോഷ കായിക മത്സരങ്ങൾ സെപ്റ്റംബർ അഞ്ചിന്

മനാമ: സിറോ മലബാർ സൊസൈറ്റി (സിംസ്) - ബഹ്‌റിന്റെ 'ഓണം മഹോത്സവം 2014' ന്റെ ഭാഗമായി ഇന്റർ ക്ലബ് കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നു. സെപ്റ്റംബർ അഞ്ചിന് വെള്ളിയാഴ്ച സൽമാനിയായിലുള്ള അൽ ഖദീസിയാ ഗ്രൗണ്ടിൽ വച്ചായിരിക്കും മത്സരങ്ങൾ.
വേളിബോൾ, ഫുട്‌ബോൾ, ക്രിക്കറ്റ് എന്നീ ഇനങ്ങളിലായിരിക്കും വിവിധ പ്രവാസി സംഘടനകളെ പങ്കെടുപ്പിച്ചുകൊണ്ട് മത്സരങ്ങൾ നടക്കുക. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന സംഘടനകളോ, സ്ഥാപനങ്ങളോ താഴെ പറയുന്ന കൺവീനർമാരുമായി ബന്ധപ്പെടാവുന്നതാണ്: ക്രിക്കറ്റ് - ജോസ് കൈതാരത്ത് (33736100), വോളിബോൾ - മനോജ് നീലങ്കാവിൽ (39678005), ഫുട്‌ബോൾ - ബിജു ജോസഫ് (39149711).അംഗങ്ങൾക്കായിട്ടുള്ള കായിക മത്സരങ്ങളും അതേ ദിവസം തന്നെ നടക്കും

സെപ്റ്റംബർ ആറിന് ഉത്രാടം നാളിൽ സിംസ് അംഗങ്ങൾക്കായിട്ടുള്ള പൂക്കള മത്സരം, ഓണപ്പാട്ടു മത്സരം, പായസ മത്സരം, തുടങ്ങിയ ഇനങ്ങളിയായിരിക്കും പ്രധാനമായും നടക്കുക.

സെപ്റ്റംബർ ഏഴിന് (ഞായർ) തിരുവോണനാളിൽ ഇന്ത്യൻ ക്ലബ്ബ് ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന  ഓണ സദ്യയും, ഓണാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ ക്ലബ് ഗ്രൗണ്ടിൽ വച്ച് നടക്കുന്ന വിപുലമായ ഓണാഘോഷ പരിപാടികളിൽ വച്ച് കായിക മത്സര വിജയികൾക്കുള്ള സമ്മാനവിതരണവും   നടക്കുന്നതായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP