1 usd = 71.80 inr 1 gbp = 89.18 inr 1 eur = 79.07 inr 1 aed = 19.55 inr 1 sar = 19.14 inr 1 kwd = 236.10 inr
Sep / 2019
17
Tuesday

കാൻസർ ചികിത്സാരംഗത്ത് മാലദ്വീപുമായി സഹകരണക്കരാർ ഒപ്പിട്ടു കേരള സർക്കാർ

സ്വന്തം ലേഖകൻ
September 17, 2019 | 10:35 am

തിരുവനന്തപുരം: ഇന്ത്യയും മാലദ്വീപുമായുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കേരള സർക്കാരും റീജിയണൽ കാൻസർസെന്ററും സംയുക്തമായി മാലദ്വീപിലെ ആരോഗ്യ മന്ത്രാലയവുമായി സഹകരണക്കരാറിൽ ഏർപ്പെടുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ എന്നിവർ ചേർന്ന് സഹകരണ കരാർ (എം.ഒ.യു.) മാലദ്വീപ് ആരോഗ്യവകുപ്പ് മന്ത്രി അബ്ദുള്ള അമീന് കൈമാറി. റീജിയണൽ കാൻസർ സെന്ററിനു വേണ്ടി ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെയും മാലദ്വ...

സൈക്കിൾ വാങ്ങാൻസ്വരൂപിച്ച പണംമുഴുവൻ ചങ്ങാതിക്ക് വീടൊരുക്കാൻ നൽകിയ ഒന്നാംക്ലാസുകാരന് സൈക്കിൾ സമ്മാനിച്ച് നാടിന്റെ ആദരം

September 17 / 2019

ജീറോഡ്:സൈക്കിൾ വാങ്ങിക്കാനുള്ള മോഹവുമായി താൻ സ്വരുക്കൂട്ടിവെച്ച കാശ് മുഴുവൻ പ്രളയത്തിൽ വീട് തകർന്ന ചങ്ങാതിക്ക് വീടൊരുക്കാനായി നൽകി മാതൃകയായ ഗോതമ്പറോഡ് അൽ മദ്‌റസതുൽ ഇസ്ലാമിയ്യയിലെ ഒന്നാംക്ലാസ് വിദ്യാർത്ഥി ടി.അമീന്ന് സൈക്കിൾ സമ്മാനിച്ച് നാടിന്റെ ആദരം. ഗോതമ്പറോഡ് പ്രിയദർശിനി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ആദരിക്കൽ ചടങ്ങിൽ കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് കരീം പഴങ്കലാണ് കൊച്ചു അമീന് സൈക്കിൾ സമ്മാനിക്കാൻ തയ്യാറായത്. സി.കെ കാസിം, ജില്ലാ പഞ്ചായത്ത് മെമ്പർ പഹാരം നൽകി. ഗോതമ്പറോഡിലെ ടി. മുനീർ-ബുഷ്‌റ ദ...

മർകസ് സ്‌കൂൾ ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസ് ശിലാസ്ഥാപനം ഇന്ന്

September 17 / 2019

കോഴിക്കോട്: മർകസ് നോളജ് സിറ്റിയിൽ പുതുതായി ആരംഭിക്കുന്ന മർകസ് സ്‌കൂൾ ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസിന്റെ ശിലാസ്ഥാപനം ഇന്ന്(ചൊവ്വ) നടക്കും. മഹാരാഷ്ട്ര മൈനോരിറ്റി കമ്മീഷൻ ചെയർമാൻ ഹാജി അറഫാത്ത് ഷെയ്ഖ് ഉദ്ഘാടനം നിർവഹിക്കും. കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ, ഡോ. അബ്ദുസ്സലാം, ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി, പ്രൊഫ. ഹാറൂൺ മൻസൂരി, പ്രൊഫ. അസ്മത്തുല്ല, ഡോ. ഉമറൂൽ ഫാറൂഖ് സഖാഫി കോട്ടുമല, അഡ്വ. സമദ് പുലിക്കാട് സംബന്ധിക്കും.  ...

മാധ്യമ പ്രവർത്തന രംഗത്തെ പുതു സാധ്യതകൾ പരിചയപ്പെടുത്തി 'ഓൺ എയർ' മീഡിയ വർക് ഷോപ്പ്

September 17 / 2019

പാലക്കാട്: ഓൺ എയർ മീഡിയ പേഴുങ്കര ഓർഫനേജിൽ സംഘടിപ്പിച്ച ദ്വിദിന ശിൽപശാല മാധ്യമ പ്രവർത്തന രംഗത്തെ പുതിയ സാധ്യതകൾ പരിചയപ്പെടുത്തുന്നതായി. ശനിയാഴ്ച ആരംഭിച്ച ക്യാമ്പ് ഓൺ എയർ മീഡിയ രക്ഷാധികാരി ബഷീർ ഹസൻ നദ് വി ഉദ്ഘാടനം ചെയ്തു.മജീദ് തത്തമംഗലം അധ്യക്ഷത വഹിച്ചു.നൗഷാദ് മുഹ് യുദ്ദീൻ, സലാം മേപ്പറമ്പ്, സക്കീന ബാനു, ലുഖ്മാൻ ആലത്തൂർ, ശംസിയ ഹമീദ് എന്നിവർ സംസാരിച്ചു. ദൃശ്യ മാധ്യമ രംഗം, മൊബൈൽ ജേണലിസം,നവ മാധ്യമ രംഗത്തെ സാങ്കേതിക വിദ്യകളുടെ ഉപയോഗങ്ങൾ എന്നിവ വിവിധ സെഷനുകളിൽ പരിശീലനങ്ങളോടെ ചർച്ച ചെയ്തു. വി എം നൗഷാദ് ആ...

ഫ്രറ്റേണിറ്റി മൂവ്‌മെന്റ് പ്രവർത്തന ഫണ്ട് സമാഹരണത്തിന് തുടക്കമായി

September 17 / 2019

കോഴിക്കോട്: ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന തലത്തിൽ നടത്തുന്ന ഫണ്ട് സമാഹരണത്തിന് ജില്ലയിൽ തുടക്കമായി. കോഴിക്കോട് ജില്ലാതല ഉദ്ഘാടനം വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് അസ്ലം ചെറുവാടി ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ലാ ജനറൽ സെക്രട്ടറി ലബീബ് കായക്കൊടിക്ക് ഫണ്ട് കൈമാറി നിർവ്വഹിച്ചു. സെപ്റ്റംബർ 15 മുതൽ ഒക്ടോബർ 5 വരെ നടക്കുന്ന ജനകീയ പ്രവർത്തന ഫണ്ട് കലക്ഷനിൽ എല്ലാ ജനവിഭാഗങ്ങളുടെയും അകമേറിയ പിന്തുണ ഉണ്ടാകണമെന്ന് ജില്ലാ സെക്രട്ടെറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു....

ബാലനീതി നിയമം അനാഥക്കുരുന്നുകളെ സർക്കാർ പെരുവഴിയിലാക്കരുത്: എസ്ഡിപിഐ

September 17 / 2019

കോഴിക്കോട്: ബാലനീതി നിയമത്തിന്റെ മറവിൽ യതീംഖാനകൾ അടച്ചുപൂട്ടി അനാഥക്കുരുന്നുകളെ പെരുവഴിയിലാക്കാനുള്ള നീക്കത്തിൽ നിന്നു സംസ്ഥാന സർക്കാർ പിന്മാറണമെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അശ്റഫ് മൗലവി ആവശ്യപ്പെട്ടു. 1960ലെ കേന്ദ്ര ഓർഫനേജ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തു പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ വീണ്ടും രജിസ്റ്റർ ചെയ്യണമെന്ന സർക്കാർ നിലപാട് ദുഷ്ടലാക്കാണ്. സംസ്ഥാനത്ത് നൂറുകണക്കിന് യതീംഖാനകളിലായി അനാഥകളും അഗതികളും നിർധനരുമായ ആയിരക്കണക്കിന് കുട്ടികളാണ് കഴിയുന്നത്. 2014 ൽ മുക്കം ഓർഫനേജിലേക്ക...

ചേളന്നൂർ ശ്രീനാരായണ ഗുരു കോളേജ് പൂർവ്വ വിദ്യാർത്ഥി സംഗമം അവിസ്മരണീയമായി

September 16 / 2019

കോഴിക്കോട്: ചേളന്നൂർ ശ്രീനാരായണ ഗുരു കോളേജ് 1993-95 വർഷം പ്രീഡിഗ്രി ഫസ്റ്റ് പഠിച്ചിറങ്ങിയ വിദ്യാർത്ഥികളുടെ സംഗമം ശനിയാഴ്‌ച്ച നടക്കാവിലുള്ള ഈസ്റ്റ് റവന്യൂ ഹോട്ടലിൽ വച്ചു നടന്നു. സംഗമത്തിൽ ബാച്ചിൽ പഠിച്ചിറങ്ങി സമൂഹത്തിലെ വിവിധ തലങ്ങളിൽ ജോലി ചെയ്യുന്നവർ പങ്കെടുത്തു. ജനറൽ കൺവീനർ ഷിനിത്ത് പടിഞ്ഞാറിടത്തിലിന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ ബാച്ചിലെ വിദ്യാർത്ഥികളായിരുന്ന റിംസി ജയൻ സ്വാഗതവും സുർജിത്ത് ഇയ്യപ്പാടി നന്ദിയും, പൂർവ്വ വിദ്യാർത്ഥികളായ ഫറോക്ക് സബ് ട്രഷറി ജൂനിയർ സൂപ്രണ്ട് ജിൽജു, താമരശ്ശേരി ക്...

Latest News