Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മയൂർ വിഹാറിൽ ചക്കുളത്തമ്മ പൊങ്കാല നവംബർ ഒന്നിന്

മയൂർ വിഹാറിൽ ചക്കുളത്തമ്മ പൊങ്കാല നവംബർ ഒന്നിന്

ന്യൂഡൽഹി: ചക്കുളത്തമ്മ പൊങ്കാല മഹോത്സവം ഒക്‌ടോബർ 31, നവംബർ ഒന്ന് (ശനി, ഞായർ) തീയതികളിൽ മയൂർ വിഹാർ ഫേസ് 3- A1 പാർക്കിൽ നടക്കും.

ശനി രാവിലെ 5.30നു ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. വൈകുന്നേരം 6.30നു മഹാദീപാരാധന, 6.45 മുതൽ രമേഷ് ഇളമൺ നമ്പൂതിരി നടത്തുന്ന ആത്മീയ പ്രഭാഷണം, തുടർന്നു ശനിദോഷ നിവാരണ പൂജ, ലഘുഭക്ഷണം എന്നിവയാണ് ആദ്യ ദിവസത്തെ പരിപാടികൾ.

രണ്ടാം ദിവസം മഹാഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. രാവിലെ എട്ടിനു നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. തുടർന്നു ഒമ്പതിനു പൊങ്കാല. അ1 പാർക്കിൽ നിർമ്മിക്കുന്ന താത്കാലിക ക്ഷേത്രത്തിന്റെ ശ്രീകോവിലിൽനിന്നു കൊളുത്തുന്ന ദിവ്യാഗ്‌നി ചക്കുളത്തുകാവ് ക്ഷേത്ര മുഖ്യ കാര്യദർശി ബ്രഹ്മശ്രീ രാധാകൃഷ്ണൻ നമ്പൂതിരി പണ്ടാര അടുപ്പിലേക്കു പകരും. 9.30 മുതൽ മൂകാംബിക കീർത്തന സംഘം ഭക്തിഗാനങ്ങൾ ആലപിക്കും. മുടപ്പല്ലൂർ ജയകൃഷ്ണനും സംഘവും വാദ്യമേളങ്ങളൊരുക്കും.

തുടർന്നു വിദ്യാകലശം, മഹാകലശാഭിഷേകം, പ്രസന്ന പൂജ, ഉച്ചയ്ക്ക് ചക്കുളത്തമ്മയുടെ പ്രധാന പ്രസാദമായ അന്നദാനം എന്നിവ നടക്കും.

നോയിഡ, ഫരീദാബാദ്, ഗസ്സിയാബാദ്, ഡൽഹിയുടെ വിവിധ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്നെല്ലാം അ1 പാർക്കിലേക്ക് അതതു സ്ഥലങ്ങളിലെ ഏരിയ കോ-ഓർഡിനേറ്റർമാർ യാത്രാ സൗകര്യം ഒരുക്കും. അവരിൽനിന്നും പൊങ്കാല കൂപ്പണുകൾ വാങ്ങുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ചക്കുളത്ത് കാവിൽനിന്നു പ്രത്യേകം എത്തിച്ചേരുന്ന നമ്പൂതിരിമാരുടെ നേതൃത്വത്തിലാണു പൂജാദികർമങ്ങൾ നടത്തുന്നത്.

ചക്കുളത്തമ്മ പൊങ്കാല മഹോത്സവത്തിൽ പങ്കെടുക്കുവാനായി ഡൽഹിയിൽ നിന്നും പ്രാന്ത പ്രദേശങ്ങളിൽ നിന്നുമായി നിരവധി ഭക്തജനങ്ങൾ എത്തിച്ചേരുമെന്നു ഭാരവാഹികൾ അറിയിച്ചു.

വിവരങ്ങൾക്ക്: 9717494980, 9810214182, 9899760291.

റിപ്പോർട്ട്: പി.എൻ. ഷാജി

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP