Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ന്യൂഡൽഹിയിൽ എച്ച് വൺ എൻ വൺ മരണം; ആശുപത്രികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി

ന്യൂഡൽഹിയിൽ എച്ച് വൺ എൻ വൺ മരണം; ആശുപത്രികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി

ന്യൂഡൽഹി: നഗരത്തിൽ ഒരാൾ പന്നിപ്പനി (എച്ച് വൺ എൻ വൺ വൈറസ്) ബാധിച്ചു മരിച്ചതിനെത്തുടർന്ന് ആശുപത്രികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി. അതേസമയം പന്നിപ്പനിയെ നേരിടാൻ നഗരത്തിലെ ആശുപത്രികൾ സജ്ജമാണെന്നും ഇക്കാര്യത്തിൽ ഭയപ്പെടേണ്ട് സാഹചര്യമൊന്നും നിലവിലില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡ വ്യക്തമാക്കിയിട്ടുണ്ട്.

ഈ വർഷം 32 പേർക്കാണ് എച്ച് വൺ എൻ വൺ രോഗം സ്ഥിരീകരിച്ചത്. 2013-ലാണ്  പന്നിപ്പനി ബാധിച്ച് ഏറ്റവും കൂടുതൽ പേർ മരിച്ചത്. 16 പേരാണ് കഴിഞ്ഞ വർഷം എച്ച് 1 എൻ 1 ബാധിച്ചു മരിച്ചത്. മൊത്തം 1511 പേർക്ക് രോഗം കണ്ടെത്തിയിരുന്നു. ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്‌നം നേരിടുന്നവർ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചേർന്നാൽ മതിയെന്നും രോഗബാധ നിയന്ത്രണവിധേയമാണെന്നും ആരോഗ്യമന്ത്രി അറിയിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP