Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യൻ പ്രോഗ്രസ്സീവ് പാർട്ടിയുടെ ദേശീയ കമ്മിറ്റി ഓഫീസ് ഡൽഹിയിൽ തുറന്നു

ഇന്ത്യൻ പ്രോഗ്രസ്സീവ് പാർട്ടിയുടെ ദേശീയ കമ്മിറ്റി ഓഫീസ് ഡൽഹിയിൽ തുറന്നു

ന്യൂഡൽഹി: ഇന്ത്യയുടെ സമഗ്രമായ പുരോഗതിക്കുവേണ്ടി നേതാജി സുഭാഷ് ചന്ദ്രബോസിന്റെ രാഷ്ട്രീയ ആശയങ്ങളും മതേതരത്വ നിലപാടുകളും രാജ്യത്ത് നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ വർഷം ജനുവരി 29 ന് കേരളത്തിൽ രൂപം കൊണ്ട ഇന്ത്യൻ പ്രോഗ്രസ്സീവ് പാർട്ടി (ഐ പി പി) ഒരു വർഷം പൂർത്തിയായപ്പോൾ ഡൽഹി കേന്ദ്രമാക്കി ദേശീയ തലത്തിൽ പ്രവർത്തനം ആരംഭിച്ചു.

പാർട്ടിയുടെ ദേശീയ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം ഐ പി പി ദേശീയ പ്രസിഡന്റ് രാജീവ് ജോസഫ് നിർവ്വഹിച്ചു. ഡൽഹിയിലെ ആശ്രം ഹരിനഗറിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിനെ ലക്ഷ്യമാക്കി ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും പാർട്ടിയെ ശക്തിപ്പെടുത്തുവാനുള്ള കർമ്മ പരിപാടികൾ ഉടൻ ആരംഭിക്കും. നാൾക്കുനാൾ വർദ്ധിച്ചു വരുന്ന വർഗ്ഗീയ രാഷ്ട്രീയവും അഴിമതി രാഷ്ട്രീയവും സ്വജനപക്ഷപാതവും ഇന്ത്യൻ രാഷ്ട്രീയത്തിൽ നിന്നും ഉത്മൂലനം െചയ്യുക എന്നതാണ് ഇന്ത്യൻ പ്രോഗ്രസ്സീവ് പാർട്ടിയുടെ പ്രഥമ രാഷ്ട്രീയ ലക്ഷ്യം

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP