Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അസം, കാശ്മീർ ആശങ്കകൾ പരിഹരിക്കണം: കേന്ദ്രമന്ത്രി മുഖ്താർ നഖ്വിയുമായി കാന്തപുരത്തിന്റെ പ്രതിനിധി സംഘം ചർച്ച നടത്തി

അസം, കാശ്മീർ ആശങ്കകൾ പരിഹരിക്കണം: കേന്ദ്രമന്ത്രി മുഖ്താർ നഖ്വിയുമായി കാന്തപുരത്തിന്റെ പ്രതിനിധി സംഘം ചർച്ച നടത്തി

സ്വന്തം ലേഖകൻ

ന്യൂഡൽഹി : ജമ്മു കശ്മീർ, അസം പൗരത്വ രജിഷ്ട്രേഷൻ വിഷയങ്ങളുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടു കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി മുഖ്താർ അബ്ബാസ് നഖ്വിയുമായി ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ പ്രതിനിധികൾ ന്യൂഡൽഹിയിൽ ചർച്ച നടത്തി. മന്ത്രിയുടെ ഓഫീസിൽ നടന്ന ചർച്ചയിൽ പ്രഫ. എ.കെ അബ്ദുൽ ഹമീദ്, ഡോ. മുഹമ്മദ് അമീൻ സഖാഫി, ഷാഫി സഅദി കർണ്ണാടക, പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി എന്നിവർ സംബന്ധിച്ചു.

കാശ്മീരിലെ ജനങ്ങൾക്ക് സമാധാനപരമായി ജീവിക്കാനും വിദ്യാഭ്യാസം നേടാനും തൊഴിലെടുക്കാനുമുള്ള സാഹചര്യം സർക്കാർ സൃഷ്ടിക്കണമെന്നും അവിടെ സാധാരണ നിലയിലുള്ള ജീവിതം പുനഃസ്ഥാപിക്കണമെന്നുമുള്ള കാന്തപുരത്തിന്റെ ആവശ്യം പ്രതിനിധികൾ മന്ത്രിയുമായി പങ്കുവെച്ചു. അസമിൽ പൗരത്വമില്ലാത്തവരുടെ പട്ടികയിലുള്ള പത്തൊമ്പത് ലക്ഷം മനുഷ്യരോട് കരുണാപൂർവ്വമായ സമീപനം സർക്കാർ സ്വീകരിക്കണം. അവരിൽ മിക്കവരും പതിറ്റാണ്ടുകളായി ഇന്ത്യയിൽ ജീവിച്ചു വരുന്നവരും, ജനിച്ചു വളർന്നവരുമാണ്.

സ്വാതന്ത്ര്യാനന്തരം ആഭ്യന്തര തലത്തിലും അന്താരാഷ്ട്രതലത്തിലും മികച്ച നയതന്ത്ര സമീപനങ്ങളിലൂടെ ലോകത്തിനു മുമ്പിൽ വിശിഷ്ടമായി ഗണിക്കപ്പെടുന്ന രാജ്യമാണ് ഇന്ത്യ. പൗരത്വം ഇല്ലാത്തവർക്ക്, അവരുടെ ഐഡന്റിറ്റി വ്യക്തമാക്കാൻ കൂടുതൽ സമയം നല്കണമെന്നെന്നും, രേഖകളിൽ ചെറിയ പ്രശ്‌നങ്ങൾ ഉള്ളവരോട് മാനുഷികമായ സമീപനത്തിലൂടെ പൗരത്വം നൽകണമെന്നും കാന്തപുരം അഭ്യർത്ഥിച്ചു.

കശ്മീരിലെ ജമ്മുവിലും പുൽവാമയിലും ജന ജീവിതം സാധാരണ നിലയിലേക്ക് പുനഃസ്ഥാപിച്ചിട്ടുണ്ടെന്നും, ശ്രീനഗറിൽ പതിനഞ്ചു ദിവസത്തിനകം സ്‌കൂളുകളും മറ്റും തുറന്നു പ്രവർത്തിക്കുമെന്നും വൈകാതെ എല്ലായിടത്തും സന്തോഷത്തിന്റെ സാഹചര്യം കൈവരുമെന്നും മന്ത്രി പ്രതികരിച്ചു. കാശ്മീരിലെ പാവപ്പെട്ട ആളുകളിലേക്ക് സർക്കാരിന്റെ ആനുകൂല്യങ്ങൾ എത്തിക്കുന്നതിനുള്ള പദ്ധതികളായി തയ്യാറായി വരുന്നത്. പൗരത്വ വിഷയങ്ങളിൽ ഉൾപ്പെടെ മന്ത്രിയെന്ന നിലയിൽ ഇടപെടുമെന്നും നഖ്വി കാന്തപുരത്തിന് ഉറപ്പു നൽകി

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP