Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ മകരവിളക്കും ഭജനയും 15ന്

നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ മകരവിളക്കും ഭജനയും 15ന്

ന്യൂഡൽഹി: നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ മകരവിളക്ക് മഹോത്സവം  15 ന് (വെള്ളി) നടക്കും. പുലർച്ചെ 5.30ന് ക്ഷേത്ര മേൽശാന്തി ഉമേഷ് അടികളുടെ കാർമികത്വത്തിൽ മഹാ ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കുക. മഹോത്സവത്തോടനുബന്ധിച്ചു വിശേഷാൽ പൂജകളും ഉണ്ടാവും. തുടർന്ന് വികാസ്പുരി തത്ത്വമസി അവതരിപ്പിക്കുന്ന ഭജനയും ലഘുഭക്ഷണവും ഉണ്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

വൈകുന്നേരം 6.30നു മഹാ ദീപാരാധനയെ തുടർന്ന് ശ്രീ ഭഗവതി ഭജന സമിതിയുടെ ഭജന, പ്രസാദ വിതരണം, ലഘുഭക്ഷണം എന്നിവയുമുണ്ട്.

വിവരങ്ങൾക്ക്: യശോധരൻ നായർ 9811219540.

റിപ്പോർട്ട്: പി.എൻ. ഷാജി  

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP