Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റെജി കെ. പൊന്നപ്പന് നാം ഡൽഹി അവാർഡ്

റെജി കെ. പൊന്നപ്പന്  നാം ഡൽഹി അവാർഡ്

ന്യൂഡൽഹി: ഡൽഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ കോർ കൗൺസിൽ മെംബറും നാഷണൽ കോൺഗ്രസ് ബ്രിഗേഡിന്റെ ഡൽഹി ജനറൽ സെക്രട്ടറി (സോഷ്യൽ സെൽ) യുമായ റെജി കെ. പൊന്നപ്പനു രാഷ്ട്രീയ, സാമൂഹിക സേവനരംഗത്തെ മികച്ച പ്രവർത്തനത്തിനുള്ള നാം ഡൽഹി അവാർഡു സമ്മാനിച്ചു. വൈഎംസിഎ ഹാളിൽ നടന്ന ചടങ്ങിൽ ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി ഡയറക്ടർ ചന്ദ്രശേഖരനിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി.

ഡൽഹി ദ്വാരക നിവാസിയായ ഇദ്ദേഹം ബിസിനസുകാരനും നിരവധി കലാ സാംസ്‌കാരിക, സാമൂഹ്യരംഗങ്ങളിൽ നിറസാന്നിധ്യമാണ്. ഡൽഹിയിലെ സാമൂഹ്യസേവനരംഗത്തു പ്രവർത്തിക്കുന്ന പല സംഘടനകളുമായും ചേർന്ന് വർഷങ്ങളായി പ്രവർത്തിക്കുന്ന റെജിക്ക് അർഹതയ്ക്കുള്ള അംഗീകാരമാണ് ഓണദിനത്തിൽ കൈവന്ന ഈ ബഹുമതി. കൊല്ലം ജില്ലയിലെ ആയൂർ പെരുങ്ങള്ളൂർ കല്ലുംപുറത്ത് വീട്ടിൽ കുടുംബാംഗമാണ്.  

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP