Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അഗതി മന്ദിരങ്ങളിൽ കൈത്താങ്ങായി 'നാസ്'

അഗതി മന്ദിരങ്ങളിൽ കൈത്താങ്ങായി 'നാസ്'

ന്യുഡൽഹി:  നരേല അയ്യപ്പ സേവാ സമിതിയുടെ 2014 മണ്ഡലാഘോഷത്തിനായുള്ള നയരൂപീകരണത്തിന്റെ ഭാഗമായി  വാർഷിക പൊതുയോഗം സമിതി അധ്യക്ഷൻ സി.കെ.രാമന്റെ നേതൃത്വത്തിൽ കൂടി.  2014 ഡിസംബർ 13  നു  സമിതിയുടെ മൂന്നാം മണ്ഡല പൂജ മുൻ  വർഷങ്ങളിലേതു പോലെ പഞ്ചാബി കോളനിയിലെ സനാതൻ മന്ദിർ അങ്കണത്തിൽ വച്ചു  നടത്തുവാനും തീരുമാനിച്ചു.  അതു  പോലെ തന്നെ കഴിഞ്ഞ ദിവസം മരിച്ച വിനോദ് കുമാർ, സി.ബി.ജോൺ തുടങ്ങിയവരുടെ കുടുംബാംഗങ്ങൾക്ക്  സമിതി  അധ്യക്ഷൻ സി.കെ.രാമന്റെ നേതൃത്വത്തിൽ  അടിയന്തിരമായി കൈമാറിയ   പതിനായിരം രൂപയുടെ ധനസഹായം യോഗം അംഗീകരിച്ചു.

തുടർന്ന്  സമിതിയുടെ മുൻ തീരുമാനപ്രകാരം നരേലയിലെ സേവാശ്രമം , കേരാകുർദിലെ ശാന്തിധാം തുടങ്ങിയ അഗതി മന്ദിരങ്ങളിലേക്ക് ഒരു വർഷത്തേക്കുള്ള സോപ്പ്, പേസ്റ്റ് , ഡെറ്റോൾ , വാഷിങ് പൗഡർ , തുണി ത്തരങ്ങൾ   തുടങ്ങിയവ സമിതി അംഗങ്ങളുടെ സാന്നിധ്യത്തിൽ വിതരണം ചെയ്തു.  കേരാകുർദിലെ ശാന്തിധാമിൽ സമിതി ഉപാധ്യക്ഷ ഉഷാ പിള്ള , സെക്രട്ടറി വത്സൻ  എന്നിവർ ചേർന്ന് അന്തേവാസികൾക്കായുള്ള സാധനസാമഗ്രികൾ കൈമാറുകയും നരേലയിലെ സേവാശ്രമത്തിൽ വിതരണ കർമ്മം സോണിപത്ത് ഋഷികുൽ വിദ്യാപീഠിലെ  പ്രിൻസിപ്പൾ  മോഹൻ രാജും നിർവ്വഹിച്ചു .

സമിതി അംഗങ്ങളുടെ ആഗമനത്തോടെ  ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടവരും ഉപേക്ഷിക്കപ്പെട്ടവരുമായ അന്തേവാസികളുടെ കണ്ണുകളിൽ വിടർന്ന  പ്രതീക്ഷയുടെ പുതുനാമ്പുകൾ ചുറ്റും കൂടിയവർക്കിടവർക്കിടയിലും   അംഗങ്ങൾക്കിടയിലും പുതിയ അനുഭവം തന്നെ സൃഷ്ടിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP