Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആർകെ പുരം സെന്റ് പീറ്റേഴ്‌സ് സീറോ മലബാർ ദേവാലയത്തിൽ ഇടവകദിനവും ആദ്യകുർബാന സ്വീകരണവും നടത്തി

ആർകെ പുരം സെന്റ് പീറ്റേഴ്‌സ് സീറോ മലബാർ ദേവാലയത്തിൽ ഇടവകദിനവും ആദ്യകുർബാന സ്വീകരണവും നടത്തി

ന്യൂഡൽഹി: ആർകെ പുരം സെന്റ് പീറ്റേഴ്‌സ് സീറോ മലബാർ ദേവാലയത്തിൽ ഇടവകദിനവും ആദ്യകുർബാന സ്വീകരണവും നടന്നു. ആദ്യകുർബാന സ്വീകരണത്തിന് ഫാ. ജേക്കബ് നങ്ങേലിമാലിൽ മുഖ്യകാർമികത്വം വഹിച്ചു. ഫാ. പയസ് മലേകണ്ടത്തിൽ ഫാ. ജോസ് വട്ടക്കുഴി, ഫാ. തോമസ് തൈശേരിൽ എന്നിവർ സഹകാർമികരായിരുന്നു.

ഇടവക ദിനാഘോഷങ്ങൾ ഫാ. ജേക്കബ് നങ്ങേലിമാലിൽ ഉദ്ഘാടനം ചെയ്തു. തുടർന്നു ഇടവകാംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

രാവിലെ 9.30നു തുടങ്ങിയ പരിപാടികൾ വൈകുന്നേരം നാലോടെ സമാപിച്ചു. ഉച്ചയ്ക്ക് സ്‌നേഹവിരുന്നും നടന്നു. ആദ്യകുർബാന സ്വീകരണത്തിന് കുട്ടികളെ ഒരുക്കിയ ഷിജു, റോസമ്മ മാത്യു, കെ. മനോജ്, സിസ്റ്റർ നവ്യ, സിസ്റ്റർ ജീന എന്നിവരും ഫുഡ് കമ്മിറ്റി കോഓർഡിനേറ്റർമാരായ സിറിയക് ജോൺ, ആഘോഷങ്ങളുടെ കോ-ഓർഡിനേറ്റർ റെജി മാത്യുസ് (കൈക്കാരൻ) ചടങ്ങിൽ അഭിനന്ദിച്ചു.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്  

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP