Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

542 തീവണ്ടികളിലായി ഇതുവരെ ആറര ലക്ഷം പേരെ തിരിച്ചെത്തിച്ചു: റെയിൽവെ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കോവിഡ് പ്രതിസന്ധിയിൽ വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിയവർക്കായി ഏർപ്പെടുത്തിയ പ്രത്യേക തീവണ്ടി സർവീസിലൂടെ 6.48 ലക്ഷം പേരെ നാട്ടിലെത്തിച്ചതായി ഇന്ത്യൻ റെയിൽവെ. ചൊവ്വാഴ്ച വരെയുള്ള കണക്കുപ്രകാരം 542 തീവണ്ടികൾ രാജ്യത്തുടനീളം സർവീസ് നടത്തിയതായും റെയിൽവെ അറിയിച്ചു. ഇതിൽ 448 എണ്ണം ഇതിനോടകം സർവീസ് പൂർത്തിയാക്കി. 94 തീവണ്ടികൾ യാത്രാമധ്യേയാണ്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികളെയുമായി ഉത്തർപ്രദേശിലേക്കാണ് ഏറ്റവും കൂടുതൽ തീവണ്ടികൾ ഓടിയത്. 221 എണ്ണം. ബിഹാറിലേക്ക് 117 തീവണ്ടികളും മധ്യപ്രദേശിലേക്ക് 38 എണ്ണവും ഒഡീഷയിലേക്ക് 29 തീവണ്ടികളും ഝാർഖണ്ഡിലേക്ക് 27 തീവണ്ടികളും സർവീസ് നടത്തി. രാജസ്ഥാനിലേക്ക് നാലും മഹാരാഷ്ട്രയിലേക്ക് മൂന്നും തീവണ്ടികളിലായി വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടന്നവർ തിരിച്ചെത്തി.

തീവണ്ടികളിലേക്ക് കയറ്റുന്നതിന് മുമ്പ് എല്ലാ യാത്രക്കാർക്കും കൃത്യമായ പരിശോധന ഉറപ്പുവരുത്തിയിട്ടുണ്ടെന്നും സൗജന്യമായി ഭക്ഷണവും വെള്ളവും ലഭ്യമാക്കിയിട്ടുണ്ടെന്നും റെയിൽവെ വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP