Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സാന്തോം ബൈബിൾ കൺവൻഷൻ അഭിഷേകാഗ്‌നി- 2015 23 മുതൽ 25 വരെ

സാന്തോം ബൈബിൾ കൺവൻഷൻ അഭിഷേകാഗ്‌നി- 2015 23 മുതൽ  25 വരെ

ന്യൂഡൽഹി: ഫരീദാബാദ് - ഡൽഹി രൂപതയുടെ ആറാമത് സാന്തോം ബൈബിൾ കൺവൻഷൻ 'അഭിഷേകാഗ്‌നി 2015' ഒക്‌ടോബർ 23, 24, 25 (വെള്ളി, ശനി, ഞായർ) തീയതികളിൽ നടത്തുന്നു.

വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 8.30 മുതൽ ജപമാലയോടുകൂടി തുടങ്ങും. ഒമ്പതിനു ധ്യാനം, 12നു വിശുദ്ധ കുർബാന, ഒന്നിനു ഉച്ചഭക്ഷണം, നാലിനു ആരാധന എന്നിവ നടക്കും.

സമാപന ദിനമായ ഞായർ രാവിലെ 8.30നു ജപമാല, ഒമ്പതിനു ധ്യാനം, 11 നു ആഘോഷമായ ദിവ്യബലി, വൈകുന്നേരം നാലിനു ദിവ്യകാരുണ്യ പ്രദക്ഷിണം എന്നിവ നടക്കും.

ശുശ്രൂഷകൾക്ക് അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിലെ ഫാ. സാജു ഇലഞ്ഞിയിലിന്റെ നേതൃത്വത്തിലുള്ള സംഘം നേതൃത്വം നൽകും.

കൺവൻഷന്റെ വിജയത്തിനായി ആർച്ച് ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര രക്ഷാധികാരി ആയും മോൺ. സെബാസ്റ്റ്യൻ വടക്കുംപാടൻ ജനറൽ കൺവീനറുമായും വിവിധ കമ്മിറ്റികൾ പ്രവർത്തനം ആരംഭിച്ചു.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്  

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP