Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഡൽഹി തിരഞ്ഞെടുപ്പു ഫലം: വർഗീയ രാഷ്ട്രീയത്തിനു മേൽ വികസന അജണ്ടയുടെ വിജയം- എസ്.ഡി.പി.ഐ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ബിജെപിയുടെ വർഗീയ രാഷ്ട്രീയത്തിനു മേൽ ആം ആദ്മി പാർട്ടിയുടെ (എഎപി) വികസന അജണ്ടയുടെ വിജയമാണ് ഡൽഹി തിരഞ്ഞെടുപ്പു ഫലം വ്യക്തമാക്കുന്നതെന്ന് എസ്.ഡി.പി.ഐ ദേശീയ ജനറൽ സെക്രട്ടറി അബ്ദുൽ മജീദ് മൈസൂർ. വിദ്വേഷത്തിന്റെ രാഷ്ട്രീയം ഡൽഹിയിൽ താൽക്കാലികമായി പരാജയപ്പെട്ടുവെന്നും ഇത് രാജ്യത്തിന് ഗുണാൽമക സന്ദേശമാണ് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ ഏറ്റവും വിഷമയവും അശ്ലീലവുമായിരുന്നു. അതിന്റെ ബഹുമതി ബിജെപിക്ക് നൽകണം. ബിജെപിയുടെ വിദ്വേഷ പ്രചാരണം വൻ തോൽവിയായി മാറി. ആം ആദ്മി പാർട്ടിയുടെ മുന്നേറ്റത്തെ നിർവീര്യമാക്കുന്നതിന് എതിർ തന്ത്രം ഇല്ലാതിരുന്നതിനാൽ ഹിന്ദു വോട്ട് ഏകീകരണത്തിനായി സാമുദായികവും വിദ്വേഷപരവുമായ വാചാടോപങ്ങളെയാണ് ബിജെപി അവലംബിച്ചത്. ബിജെപിയുടെ നെഗറ്റീവ് പ്രചാരണം പല മധ്യവർഗ ബിജെപി അനുഭാവികളെ പോലും അലോസരപ്പെടുത്തി. 2015 ൽ ബിജെപി നടത്തിയ നെഗറ്റീവ് പ്രചാരണം നിരസിക്കപ്പെട്ടിരുന്നെങ്കിലും ഉന്നത നേതൃത്വം ചരിത്രത്തിൽ നിന്ന് പാഠങ്ങളൊന്നും പഠിച്ചില്ല. 2019 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വൻ വിജയമുണ്ടായിട്ടും കഴിഞ്ഞ രണ്ട് വർഷത്തിനിടെ ആറ് സംസ്ഥാന തിരഞ്ഞെടുപ്പുകളിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ പരാജയപ്പെട്ടു.

2019 ലെ പൊതുതിരഞ്ഞെടുപ്പിൽ നേടിയ വിജയത്തിനെ തുടർന്ന് നടപ്പാക്കിയ മുത്വലാഖ്, സിഎഎ, കശ്മീരിലെ വലിയ മാറ്റങ്ങൾ, രാമക്ഷേത്രനിർമ്മാണത്തിന് അനുകൂലമായി സുപ്രീംകോടതി ഉത്തരവ് എന്നിവയ്ക്ക് ശേഷം ഹിന്ദു വോട്ട് ഏകീകരിക്കുന്നതിനും തങ്ങളുടെ വിജയത്തിന് വഴിയൊരുക്കുമെന്നും ബിജെപി വിശ്വസിച്ചു. അരവിന്ദ് കെജ്രിവാളിന്റെ വിജയം ഡൽഹിയിലെ ജനങ്ങൾക്ക് അവരുടെ രാജ്യത്തോട് സ്‌നേഹമുണ്ടെന്നും രാജ്യത്തിന്റെ വികസനത്തെക്കുറിച്ചും അവരുടെ കുട്ടികളുടെ ഭാവിയെക്കുറിച്ചും ആശങ്കയുണ്ടെന്നും അബ്ദുൽ മജീദ് പറഞ്ഞു. വിദ്വേഷ രാഷ്ട്രീയം, ഹിന്ദു- മുസ്ലിം വിഭജന നയം, പാക്കിസ്ഥാനെക്കുറിച്ചുള്ള വാചാടോപം എന്നിവയെ ഡൽഹിയിലെ വോട്ടർമാർ എഴുതിത്ത്തള്ളിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP