Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

പൊതുസ്ഥലങ്ങളിൽ തുപ്പിയാൽ ഇനി പിടിവീഴും; പൊതുസ്ഥലം വൃത്തികേടാക്കുന്നവർക്കെതിരേ കർശന നടപടികൾ

പൊതുസ്ഥലങ്ങളിൽ തുപ്പിയാൽ ഇനി പിടിവീഴും; പൊതുസ്ഥലം വൃത്തികേടാക്കുന്നവർക്കെതിരേ കർശന നടപടികൾ

ന്യൂഡൽഹി: പൊതുസ്ഥലത്ത് തുപ്പുന്നവരും മൂത്രമൊഴിക്കുന്നവരും ജാഗ്രതൈ!! ഇനി ഏതു നിമിഷവും ഇവർക്കു മേൽ പിടിവീഴും. തലസ്ഥാന നഗരിയിലെ പൊതുസ്ഥലങ്ങൾ വൃത്തികേടാക്കുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കാൻ ലഫ്. ഗവർണർ നജീവ് ജംഗ് വിവിധ ഏജൻസികൾക്കു നിർദ്ദേശം നൽകിക്കഴിഞ്ഞു.

പൊതുസ്ഥലം തുപ്പി വൃത്തികേടാക്കുന്നവരേയും മൂത്രവിസർജനം ചെയ്യുന്നവരേയും കൈയോടെ പിടികൂടാൻ പൊലീസ് കമ്മീഷണർ, ചീഫ് സെക്രട്ടറി, വിവിധ കോർപറേഷനുകളിലെ മുനിസിപ്പൽ കമ്മീഷണർമാർ എന്നിവർക്കു നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് അഭിയാൻ ഫലപ്രദമായി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നിർദ്ദേശം. പദ്ധതിയോട് പൂർണമായി സഹകരിക്കാൻ ജംഗ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. കൂടാതെ മറ്റുള്ളവരെക്കൂടി പദ്ധതിയുമായി സഹകരിച്ചു പ്രവർത്തിക്കാൻ പ്രേരിപ്പിക്കണമെന്നും ലഫ്. ഗവർണർ ഉദ്‌ബോധിപ്പിച്ചു.

2007ലെ ഡൽഹി പ്രിവൻഷൻ ഓഫ് ഡിഫേസ്‌മെന്റ് ഓഫ് പ്രോപർട്ടി നിയമപ്രകാരം പൊതുസ്ഥലങ്ങൾ വൃത്തികേടാക്കൽ ശിക്ഷാർഹമായ കുറ്റമാണ്. നിയമപ്രകാരം ഇതിന് ഒരു വർഷം തടവോ അര ലക്ഷം രൂപ പിഴയോ രണ്ടും ഒരുമിച്ചോ ആണു ശിക്ഷ. ചെറിയൊരു വിഭാഗം ജനങ്ങൾ മാത്രമാണു പൊതുസ്ഥലങ്ങൾ വൃത്തികേടാക്കുന്നത്.

എന്നാൽ, ഇതിന്റെ അനന്തരഫലം എല്ലാവരും അനുഭവിക്കേണ്ടിവരുന്നു. സർക്കാരിന്റെ ശ്രമങ്ങൾ പാഴാക്കുന്നതും ഈ ചെറിയ വിഭാഗത്തിന്റെ പ്രവർത്തനങ്ങളാണ്. ഇത്തരക്കാർക്കെതിരെ ശക്തമായ നടപടി വേണമെന്നും വിട്ടുവീഴ്ച പാടില്ലെന്നും ജങ് നിർദ്ദേശം നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP