മാവേലിക്കൊരു കത്ത്; നന്മ മലയാളീ കൾചറൽ അസോസിയേഷൻ ബാംഗ്ലൂർ നടത്തുന്ന ലേഖന മൽസരത്തിൽ നിങ്ങൾക്കും പങ്കെടുക്കാം
August 13, 2018 | 09:59 AM IST | Permalink

സ്വന്തം ലേഖകൻ
നൻമ മലയാളീ കൾചറൽ അസോസിയേഷൻ, ബാംഗ്ലൂർ ഓണാഘോഷവുമായി ബന്ധപ്പെട്ട് ലേഖന മൽസരം സംഘടിപ്പിക്കുന്നു. 'മാവേലിക്കൊരു കത്ത് ' എന്ന വിഷയത്തിൽ മലയാളത്തിലോ ഇംഗ്ലീഷിലോ 250 വാക്കുകളിൽ കവിയാതെ എഴുതിയ ലേഖനങ്ങൾ അയക്കാം. വിജയികൾക്ക് നന്മയുടെ ഓണാഘോഷ വേദിയിൽ വച്ച് സമ്മാനം വിതരണം ചെയ്യുന്നതാണ്.
മ്മാനാർഹമായ സൃഷ്ടികൾ നന്മ മലയാളി കൾചറൽ അസോസിയേഷന്റെ ഈ വർഷത്തെ മാഗസിനിൽ ഉൾപ്പെടുത്തുന്നതാണ്. nanma.mca@gmail.com എന്ന ഇമെയിൽ വിലാസത്തിൽ 01.09.2018 ന് മുൻപ് ലഭിക്കുന്ന ലേഖനങ്ങൾ മാത്രമേ മൽസരത്തിന് പരിഗണിക്കുകയുള്ളൂ .. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക +91 97 31513639, +91 9964419224, +91 9916208472.
