Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ബാംഗ്ലൂർ തോമാപുരം അസോസിയേഷന്റെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു

ബാംഗ്ലൂർ തോമാപുരം അസോസിയേഷന്റെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

ബാംഗ്ലൂർ തോമാപുരം അസോസിയേഷന്റെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു.രാവിലെ 9 മണിക്ക് എസ് ജി പാളയ ക്രൈസ്റ്റ് വിദ്യാലയത്തിൽ വച്ചു നടന്ന പരിപാടി ഉൽഘാടനം ചെയ്തത് അസോസിയേഷന്റെ രക്ഷാധികാരി Fr ബിജു നടുവിലേക്കൂറ്റ് ആണ്. ശേഷം മെമ്പർമാർക്കായി നടത്തിയ വിവിധങ്ങളായ ഓണക്കളികൾ എല്ലാവരുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.. ഓണസദ്യയോട് കൂടെ ഓണാഘോഷം അവസാനിച്ചു.

സ്വാഗത പ്രസംഗം നടത്തിയത് കൾച്ചറൽ കോർഡിനേറ്റർ പ്രബിൻ തോമസ് കോട്ടയിൽ ആണ്.. ശേഷം റിപ്പോർട്ട് കഴിഞ്ഞ വർഷത്തെ റിപ്പോർട്ട് സെക്രട്ടറി മിന്റോക്ക് വേണ്ടി അവതരിപ്പിച്ചത് റോഷൻ മാത്യു എഴുത്തുപുരക്കൽ ആണ്.. പ്രസിഡന്റ് ഷിന്റോ മാത്യു ഇലഞ്ഞിമറ്റത്തിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചത് , ട്രെഷറർ ഫെനിൽ സ്‌കറിയ പുതുപ്പറമ്പിൽകുന്നേലും കൺവീനർ നൈജിൽ ആക്കാട്ടും ആണ്.. ഏകദേശം 70 ആളുകൾ ഓണാഘോഷത്തിൽ പങ്കെടുത്തു..

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP