Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മൈസൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാന സർവീസ് പുനഃരാരംഭിക്കുന്നു; മൈസൂർ മലയാളികൾക്കിത് സ്വപ്‌ന സാഫല്യം

മൈസൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാന സർവീസ് പുനഃരാരംഭിക്കുന്നു; മൈസൂർ മലയാളികൾക്കിത് സ്വപ്‌ന സാഫല്യം

മൈസൂർ: കൊച്ചി-മൈസൂർ വിമാനസർവീസ് പുനഃരാരംഭിക്കാൻ സ്‌പൈസ് ജെറ്റ് തീരുമാനിച്ചു. മൈസൂർ മലയാളികൾ ഏറെക്കാലമായി കാത്തിരുന്ന ഈ സർവീസ് വ്യാഴാഴ്ച മുതൽ പുനഃരാരംഭിക്കും. മൈസൂരിൽ നിന്ന് ബാംഗളൂരിലേക്കും അവിടെ നിന്ന് കൊച്ചിയിലേക്ക് കണക്ഷൻ വിമാനവുമാണ് സ്‌പൈസ് ജെറ്റ് എയർവേസ് ഏർപ്പെടുത്തിയിരിക്കുന്നത്.

കുറഞ്ഞചെലവിൽ മൈസൂരിൽ നിന്ന് കൊച്ചിയിലേക്ക് അതിവേഗം എത്തുമെന്നുള്ളതാണ് ഈ സർവീസ് കൊണ്ടുള്ള മെച്ചം. 2499 രൂപയാണ് മൈസൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രാ നിരക്ക്. സർവീസ് പ്രഖ്യാപിച്ചതു മുതൽ വൻ പ്രതികരണമാണ് ലഭിച്ചിട്ടുള്ളതെന്ന് സ്‌പൈസ് ജെറ്റ് എയർവേസ് അധികൃതർ വ്യക്തമാക്കി.

മൈസൂരിൽ നിന്ന് ബാംഗളൂരിലേക്കുള്ള സർവീസ് കനത്ത നഷ്ടം മൂലം സ്‌പൈസ് ജെറ്റ് അടുത്തിടെ അവസാനിപ്പിക്കാൻ തീരുമാനിച്ചെങ്കിലും സർക്കാരിൽ നിന്നുള്ള സമ്മർദം മൂലം ഇതു തുടരുകയായിരുന്നു. എന്നാൽ കൂടുതൽ യാത്രക്കാരെ ആകർഷിക്കുന്നതിനായി ബാംഗളൂർ സർവീസ് കൊച്ചിയിലേക്ക് നീട്ടുകയായിരുന്നു. കൊച്ചിയെക്കൂടാതെ ഡൽഹി, മുംബൈ, ചെന്നൈ, വിശാഖപട്ടണം, പൂണെ, ഹൈദരാബാദ്, ബെൽഗാം, മംഗലാപുരം എന്നിവിടങ്ങളിലേക്കും മൈസൂരിൽ നിന്ന് കണക്ടഡ് സർവീസുകൾ തുടങ്ങിയിട്ടുണ്ട്.

ബെൽഗാം, മംഗലാപുരം, ഹൈദരാബാദ്-2499 രൂപ, മുംബൈ-2999 രൂപാ, വിശാഖപട്ടണം-2799 രൂപ, കൊൽക്കത്ത, ഡൽഹി-4299 രൂപ, ബാംഗളൂർ-2100 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകൾ. ബാംഗളൂരിൽ നിന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് പുറപ്പെടുന്ന വിമാനം 1.55ന് മൈസൂരിലെത്തും. മൈസൂരിൽ നിന്ന് 2.25ന് പുറപ്പെട്ട് മൂന്നിന് ബാംഗളൂരിലെത്തും വിധം സമയം പുനക്രമീകരിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP