Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ട്വന്റി20 വികസന പ്രവർത്തനങ്ങൾ പഠിക്കാനും പ്രവർത്തിക്കുവാനും ആം ആദ്മി നേതാക്കൾ കിഴക്കമ്പലം പഞ്ചായത്ത് സന്ദർശിച്ചു

ട്വന്റി20 വികസന പ്രവർത്തനങ്ങൾ പഠിക്കാനും പ്രവർത്തിക്കുവാനും ആം ആദ്മി നേതാക്കൾ കിഴക്കമ്പലം പഞ്ചായത്ത് സന്ദർശിച്ചു

കൊച്ചി: കിഴക്കമ്പലം പഞ്ചായത്തിൽ രണ്ടര വർഷം പിന്നിട്ട് നിൽക്കുന്ന ട്വന്റി20യുടെ വികസന പ്രവർത്തനങ്ങൾ പഠിക്കുവാനും രാജ്യത്തുടനീളം ട്വന്റി20 മാതൃകയിൽ പ്രവർത്തിക്കുവാനും ലക്ഷ്യമിട്ട് ആം ആദ്മി നേതാക്കൾ കിഴക്കമ്പലം സന്ദർശിച്ചു.

ആം ആദ്മി പാർട്ടി ദേശിയ നിർവാഹക സമിതിയംഗവും രാജ്യസഭാ അംഗവുമായ സഞ്ജയ് സിങ്, കേരളത്തിന്റെ ചുമതലയുള്ള ആംആദ്മി പാർട്ടി ദേശീയ കമ്മിറ്റിയംഗവും എംഎൽഎയും മുൻ ഡൽഹി നിയമ മന്ത്രിയുമായ അഡ്വ. സോമനാഥ് ഭാരതി, ആംആദ്മി പാർട്ടിയുടെ സംസ്ഥാന സമിതി കൺവീനർ സി ആർ നീലകണ്ഠൻ തുടങ്ങിയവരാണ് കിഴക്കമ്പലത്ത് എത്തിയത്.

ജനങ്ങളുടെ ആവശ്യങ്ങളെ മനസിലാക്കി തരം തിരിച്ച് പാർപ്പിടം, ഭക്ഷണം മുതലായ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റി കിഴക്കമ്പലം പഞ്ചായത്തിലെ ജനങ്ങളെ സ്വയം പര്യാപ്തതയിലേക്ക് എത്തിച്ചിരിക്കുകയാണ്. പഞ്ചായത്തിന്റെ പ്രവർത്തനങ്ങൾ നാം മതൃകയാക്കേണ്ടതാണ്. ഈ പ്രവർത്തനങ്ങളെ കുറിച്ച് ഡൽഹി മുഖ്യമന്ത്രിയുമായി പങ്കുവെക്കും എന്ന് അഡ്വ. സോമനാഥ് ഭാരതി പറഞ്ഞു. ട്വന്റി20യുടെ വികസന പ്രവർത്തനങ്ങളായ രാജ്യത്തെ ആദ്യത്തെ ഭക്ഷ്യ സുരക്ഷ മാർക്കറ്റ്, ലക്ഷം വീട് കോളനി, റോഡ് നിർമ്മാണം, തോട് നിർമ്മാണം എന്നിവ സംഘം സന്ദർശിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP