Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രൈവറ്റ് സ്‌കൂളുകൾ ഫീസ് കുറച്ചുകൊടുക്കണം ആം ആദ്മി പാർട്ടി

സ്വന്തം ലേഖകൻ

കോവിഡ് മൂലം ജോലിയില്ല, ശമ്പളം ഇല്ല, ബിസിനസ് ഇല്ല, വാടക ഇല്ല സകല വിധ വരുമാന മാർഗങ്ങളും അടഞ്ഞിരിക്കുന്ന ഈ സാഹചര്യത്തിൽ പ്രൈവറ്റ് സ്‌കൂളുകൾ ഫീസ് കൂട്ടുകയല്ല, കുറച്ചുകൊടുക്കുകയാണ് വേണ്ടത്. കോവിഡ് മൂലം ഭൂരിഭാഗം ജനങ്ങളുടെയും ജീവിതമാർഗം തന്നെ അടഞ്ഞിരിക്കുകയാണ്. എങ്ങിനെ ജീവിതം മുന്നോട്ടു കൊണ്ടുപോകും എന്ന് അറിയാതെ വലയുകയാണ് ഭൂരിഭാഗം ജനങ്ങളും. പല പ്രൈവറ്റ് സ്ഥാപനങ്ങളിലും ശമ്പളം ലഭിക്കുന്നില്ല. ശമ്പളം കൊടുക്കാൻ സാധിക്കുന്നില്ല ഇതാണ് അവസ്ഥ. ഒരു ബിസിനസും നടക്കുന്നില്ല. ബിൽഡിങ് ഉടമസ്ഥർ വാടക കിട്ടാതെ ബുദ്ധിമുട്ടുകയാണ്.

പ്രൈവറ്റ് സ്‌കൂളുകൾ നിലവിൽ വാങ്ങിക്കുന്ന ഫീസ് വളരെ കൂടുതൽ ആണ് എന്നാണ് ഭൂരിപക്ഷ അഭിപ്രായം. സ്‌കൂളുകൾ ഇന്ന് ബിസിനസ്സ് സ്ഥാപനങ്ങൾ ആയി മാറിയിരിക്കുകയാണോ എന്ന് ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ആം ആദ്മി പാർട്ടി ഭരിക്കുന്ന ഡൽഹി പോലുള്ള സ്ഥലങ്ങളിൽ സർക്കാർ സ്‌കൂളുകളും പ്രൈവറ്റ് സ്‌കൂളുകളും ഒരു ഫീസാണ് വാങ്ങുന്നത്. ഗവൺമെന്റ് നിശ്ചയിക്കുന്ന ഫീസിൽ കൂടുതൽ ഫീസ് വാങ്ങിക്കുന്നത് കുറ്റകരമാണ്. കൂടുതൽ ഫീസ് വാങ്ങിയ സ്‌കൂളുകളുടെ അംഗീകാരം വരെ ഡൽഹിയിൽ ആം ആദ്മി പാർട്ടി ഗവൺമെന്റ് നിർത്തലാക്കുകയുണ്ടായി. ആയതിനാൽ കേരളത്തിലെ സ്‌കൂളുകൾ ഫീസ് കുറക്കണം എന്നും ഒരു ടീം കാലയളവോളം സ്‌കൂൾ പ്രവർത്തിക്കാതെ ഇരിക്കുന്ന ഈ സാഹചര്യത്തിൽ ഒരു ടീം ഫീസ് വാങ്ങിക്കാതെ സ്‌കൂളുകൾ മാതൃക കാണിക്കണം എന്നും ആം ആദ്മി പാർട്ടി എറണാകുളം ഫോജി ജോൺ, വിൻസെന്റ് ജോൺ, ഷക്കീർ അലി എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP