Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൂട്ടപ്പുലാൻ അബ്ദുൽ ഹമീദ് ഹാജിക്ക് ടാലന്റ് സ്‌ക്കൂളിന്റെ ആദരം

കൂട്ടപ്പുലാൻ അബ്ദുൽ ഹമീദ് ഹാജിക്ക് ടാലന്റ് സ്‌ക്കൂളിന്റെ ആദരം

വ്യവസായിക, സാമൂഹിക, ജീവകാരുണ്യ, ജനസേവന രംഗങ്ങളിൽ ശ്രദ്ദേയനായ കൂട്ടപ്പുലാൻ അബ്ദുൽ ഹമീദ് ഹാജിയെ ടാലന്റ് പബ്ലിക് സ്‌ക്കൂൾ ആദരിച്ചു. വടക്കാങ്ങരയിൽ നടന്ന സ്‌ക്കൂൾ വാർഷികാഘോഷത്തിൽ വച്ചാണ് അദ്ദേഹത്തെ ആദരിച്ചത്. നുസ്റത്തുൽ അനാം ട്രസ്റ്റ് ചെയർമാൻ അനസ് അബ്ദുൽ ഖാദർ അദ്ദേഹത്തിന് പൊന്നാടയണിയിച്ചു.

സ്‌ക്കൂൾ പ്രിൻസിപ്പൽ ഡോ. സിന്ധ്യ ഐസക്, പി.ടി.എ പ്രസിഡന്റ് സി.എച്ച് മുഹമ്മദലി, മദർ പി.ടി.എ പ്രസിഡന്റ് അസ്ലമിയ, ട്രസ്റ്റ് വൈസ് ചെയർമാൻ യു.പി മുഹമ്മദ് ഹാജി, കെ. അബൂബക്കർ മൗലവി, കേരളഭൂഷണം ജനറൽ മാനേജർ ജൗഹറലി തങ്കയത്തിൽ, മീഡിയ പ്ളസ് സിഇഒ. ഡോ. അമാനുല്ല വടക്കാങ്ങര, സ്‌ക്കൂൾ മാനേജർ യാസർ കരുവാട്ടിൽ, സ്‌ക്കൂൾ എജ്യൂക്കേഷണൽ കൗൺസിലർ എസ്.എം അബ്ദുല്ല, അക്കാദമിക് കോർഡിനേറ്റർ ഫർസാന തുടങ്ങിയവർ സംബന്ധിച്ചു.

ജീവകാരുണ്യ പ്രവർത്തന രംഗത്തും ജനസേവന രംഗത്തും ഹമീദ് ഹാജിയുടെ സേവനങ്ങൾ ശ്ലാഘനീയമാണെന്ന് ചെയർമാൻ അനസ് അബ്ദുൽ ഖാദർ പറഞ്ഞു. ആഗോളാടിസ്ഥാനത്തിൽ തന്നെ വളരെ മികച്ച പ്രകടനം കാഴ്‌ച്ച വെക്കുന്ന ടാലന്റ് പബ്ലിക് സ്‌ക്കൂളിന്റെ നേട്ടങ്ങളെ പ്രശംസിച്ച ഹമീദ് ഹാജി സ്ഥാപനത്തിന്റെ ഉത്തോരത്തരമുള്ള വളർച്ചയിൽ സംതൃപ്തി രേഖപ്പെടുത്തുകയും പുരോഗതിയിലേക്കുള്ള കുതിച്ച് ചാട്ടത്തിന് തന്നാലാവുന്ന എല്ലാ സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്തു.

സൗദി അറേബ്യയിലെ കെ.പി വെഞ്ച്വേഴ്സ,് റാസ് അൽ ഖൈമയിലെ അൽ മാസ സ്വീറ്റ് വാട്ടർ കമ്പനി, മങ്കടയിലെ കെ.പി മാൾ തുടങ്ങിയ വ്യാപാര സ്ഥാപനങ്ങളുടെ അമരക്കാനായ ഹമീദ് ഹാജി മങ്കടയിലും പരിസര പ്രദേശങ്ങളിലുമുള്ള നിരവധി ജീവകാരുണ്യ സംരംഭങ്ങളുടെ സഹയാത്രികനാണ്. സ്‌ക്കൂൾ വാർഷികത്തിന് സാങ്കേതിക പരിശീലനം നൽകിയ ബക്കർ ഷായെ ചടങ്ങിൽ ഹമീദ് ഹാജി മെമന്റോ നൽകി ആദരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP