Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആസ്റ്റർ മെഡ്സിറ്റിയിൽ കാൻസർ സപ്പോർട്ട് ഗ്രൂപ്പും വൺ സ്റ്റോപ്പ് ബ്രസ്റ്റ് ക്ലിനിക്കും പ്രവർത്തനം ആരംഭിച്ചു

ആസ്റ്റർ മെഡ്സിറ്റിയിൽ കാൻസർ സപ്പോർട്ട് ഗ്രൂപ്പും വൺ സ്റ്റോപ്പ് ബ്രസ്റ്റ് ക്ലിനിക്കും പ്രവർത്തനം ആരംഭിച്ചു

സ്വന്തം ലേഖകൻ

കൊച്ചി: അർബുദ രോഗികൾക്ക് ആവശ്യമായ ബോധവൽകരണവും മാനസിക പിൻബലവും ഉറപ്പാക്കാൻ ലക്ഷ്യമിട്ട് ആസ്റ്റർ മെഡ്സിറ്റിയിൽ ആസ്റ്റർ കാൻസർ സപ്പോർട്ട് ഗ്രൂപ്പ് സംരംഭമായ സമസ്തയ്ക്ക് തുടക്കമായി. ആസ്റ്റർ മെഡ്സിറ്റിയിൽ നടന്ന ചടങ്ങിൽ സിനിമ താരം അപർണ ബാലമുരളി സമസ്തയുടെ ഉദ്ഘാടനം നിർവഹിച്ചു. അസുഖം മാറിയ അർബുദരോഗികൾക്കും നിലവിൽ ചികിത്സ തേടുന്ന രോഗികൾക്കുമിടയിൽ ഒരു ബന്ധം സൃഷ്ടിക്കുകയെന്നതാണ് സമസ്തയിലൂടെ ലക്ഷ്യമിടുന്നത്. ഇതിലൂടെ രോഗികൾക്ക് കൗൺസലിങ്ങും നൽകുന്നതായിരിക്കും. ചടങ്ങിൽ കൊച്ചിൻ കാൻസേർവ് അംഗം അംബിക മുഖ്യപ്രഭാഷണം നടത്തി. സമസ്ത അംഗം സ്നേഹ തങ്കം അനുഭവങ്ങൾ പങ്കുവെച്ചു. സ്തനാർബുദ ബോധവൽകരണ മാസാചരണത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

സ്തനാർബുദ പരിശോധന ഒരു ദിവസം കൊണ്ട് തന്നെ പൂർത്തീകരിച്ച് രോഗനിർണയം വേഗത്തിലാക്കാനും ലക്ഷ്യമിട്ടുള്ള ആസ്റ്റർ വൺ സ്റ്റോപ്പ് ബ്രസ്റ്റ് ക്ലിനിക്കിന്റെ പ്രവർത്തനത്തിനും ഇതോടനുബന്ധിച്ച് തുടക്കമിട്ടു. ആസ്റ്റർ മെഡ്സിറ്റി സിഇഒ കമാൻഡർ ജെൽസൺ എ കവലക്കാട്ട് ക്ലിനിക്കിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഇതോട് അനുബന്ധിച്ച് സെലിബ്രിറ്റി കാൻസർ ക്വിസ് മത്സരം കൺസൾട്ടന്റ് മെഡിക്കൽ ഓങ്കോളജി ഡോ. അരുൺ ആർ വാര്യർ നയിച്ചു. ആസ്റ്റർ മെഡ്സിറ്റി ലീഡ് കൺസൾട്ടന്റ് ഓങ്കോളജി ഡോ. ജെം കളത്തിലും ചടങ്ങിൽ സംസാരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP