Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പൂപ്പലം അൽ ജാമിഅ ആർട്ട്‌സ് ആൻഡ് സയൻസ് കോളേജിൽ ലഗാപിക് ഇൻട്രാ കോളജ് ഫെസ്റ്റ് സംഘടിപ്പിച്ചു

പൂപ്പലം അൽ ജാമിഅ ആർട്ട്‌സ് ആൻഡ് സയൻസ് കോളേജിൽ ലഗാപിക് ഇൻട്രാ കോളജ് ഫെസ്റ്റ് സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

പെരിന്തൽമണ്ണ: പൂപ്പലം അൽ ജാമിഅ ആർട്ട്‌സ് & സയൻസ് കോളേജിൽ ലെഗാപിക്'20 എന്ന തലക്കെട്ടിൽ ഇൻട്രാ കോളജ് ഫെസ്റ്റ് സംഘടിപ്പിച്ചു. വിവിധ ഡിപ്പാർട്ട്‌മെന്റുകളിൽ നിന്നായി അമ്പതിൽ പരം ടീമുകൾ മത്സരങ്ങളിൽ മാറ്റുരച്ചു. മൂന്നാം വർഷ ബി.കോം വിദ്യാർത്ഥികൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. പി.ജി ഇസ്ലാമിക് ഫിനാൻസിലെ വിദ്യാർത്ഥികൾ രണ്ടാം സ്ഥാനവും, ബി സി എ രണ്ടാം വർഷ വിദ്യാർത്ഥികൾ മൂന്നും നാലും സ്ഥാനങ്ങൾക്ക് അർഹരായി.

വിജയികൾക്ക് കോളജ് പ്രിൻസിപ്പൾ റിയാസ് എ.പി ക്യാഷ് പ്രൈസ് നൽകി. കോമേഴ്‌സ് വിഭാഗം മേധാവി റിയാസ്, ലെഗാപിക് സ്റ്റുഡൻസ് കൺവീനർ ഖലീൽ, യൂണിയൻ ചെയർമാൻ ഹനാനു റഹ്മാൻ, യു യു സി അഹമ്മദ് സഫ്വാൻ, ലെഗാപിക് സ്റ്റുഡൻസ് അസിസ്റ്റന്റ് കൺവീനർ റിയ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP