Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശാന്തപുരം അൽ ജാമിഅ അൽ ഇസ്ലാമിയയിൽ അക്കാദമിക് കോഫറൻസ് സംഘടിപ്പിച്ചു

ശാന്തപുരം അൽ ജാമിഅ അൽ ഇസ്ലാമിയയിൽ അക്കാദമിക് കോഫറൻസ് സംഘടിപ്പിച്ചു

ത്മീയമൂല്യ ദർശനങ്ങളാണ് നാഗരികതയുടെ നിർമ്മാണത്തിൽ വിജയിച്ചതെന്ന് ഖത്തർ ഫൗണ്ടേഷൻ ഇസ്ലാമിക് സ്റ്റഡീസ് പ്രൊഫസർ ഡോ. ബദ്റാൻ ബിൻ മസ്ഊദ് ഹസനി. മലപ്പുറം ശാന്തപുരത്ത് നടന്ന അക്കാദമിക് കോൺഫറൻസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഖുർആനിക തത്വങ്ങളുടെ വെളിച്ചത്തിൽ ലോകത്തിന്റെ പുനഃസംഘാടനം എന്ന തലക്കെട്ടിൽ ശാന്തപുരം അൽ ജാമിഅ അൽ ഇസ്ലാമിയയിലാണ് അക്കാദമിക് കോൺഫറൻസ് നടന്നത്. അൽ ജാമിഅ സെന്റർ ഫോർ റിസേർച്ച് ആൻഡ് അക്കാദമിക്ക് എക്സലെൻസും ഖുർആൻ ഫാക്കൽറ്റിയും സംയുക്തമായാണ് കോൺഫറൻസ് സംഘടിപ്പിച്ചത്.

ഖത്തർ ഫൗണ്ടേഷൻ ഇസ്ലാമിക് സ്റ്റഡീസ് പ്രഫസർ ഡോ. ബദ്റാൻ ബിൻ മസ്ഊദ് ഹസനി കോൺഫറൻസ് ഉദ്ഘാടനം ചെയ്തു. നഗരവൽകരണത്തിനും കസനത്തിനും ഭൂമിയുടെസംരക്ഷണത്തിനും ഖുർആൻ മികച്ച വഴികാട്ടിയാണെന്ന് അദ്ദേഹം പറഞ്ഞു.

പ്രമുഖ ഖുർആൻ വ്യാഖ്യാതാവും പണ്ഡിതനുമായ ഡോ. ഇനായതുല്ലാഹ് അസദ് സുബഹാനി മുഖ്യപ്രഭാഷണം നിർവഹിച്ചു. അൽ ജാമിഅ റെക്ടർ ഡോ. അബ്ദുസ്സലാം അഹ്മദ് നിയന്ത്രിച്ച പരിപാടിയിൽ ഡോ. മുഹമ്മദ് മഹ്മൂദ് ജമ്മാൽ, എം.വി മുഹമ്മദ് സലിം മൗലവി, ഇല്യാസ് മൗലവി, കെ. അബ്ദുൽ കരീം തുടങ്ങിയവർ സംസാരിച്ചു.

ഐ. എസ്. എം പ്രസിഡണ്ട്, ഡോ. ജാബിർ അമാനി, കോഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസ് (വാഫി) അസി. കോഡിനേറ്റർ ഡോ. റഫീഖ് അബ്ദുൽ ബർറ് , വാഫി, അൽ ജാമിഅ ഫാക്കൽറ്റി ഓഫ് ഖുർആൻ ഡീൻ ഡോ. മുഹിയുദ്ദീൻ ഗസ്സി, ഉമറാബാദ് ദാറുൽ ഉലൂം വിദ്യാഭാസ സമിതി അംഗം ഹാഫിദ് അബ്ദുൽ അളീം അൽ ഉമരി, കെ.എം അഷറഫ് തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP