Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

'അല'യൊരുക്കിയ 'സല്ലാപവും സംഗീതവും' അവിസ്മരണീയമായി

'അല'യൊരുക്കിയ 'സല്ലാപവും സംഗീതവും' അവിസ്മരണീയമായി

സ്വന്തം ലേഖകൻ

ലോകമൊത്തം അനിശ്ചിതത്വം നിറഞ്ഞ ഈ സാഹചര്യത്തിൽ കോവിഡ് പ്രതിരോധകാലം സർഗാത്മകമാക്കാൻ സാമൂഹ്യ മാധ്യമങ്ങൾ വഴി 'അല'യൊരുക്കിയ 'സല്ലാപവും സംഗീതവും ' എന്ന പരിപാടി അവിസ്മരണീയമായി. കേരളത്തിൽ സജീവമായി പ്രവർത്തിക്കുന്ന കലാ പ്രവർത്തകരുടെ സാന്നിധ്യത്തിൽ സംഘടിപ്പിച്ച ഈ പരിപാടി വൻ സ്വീകരണമാണ് ലഭിച്ചത്. കോവിഡിനെതിരെ പോരാടുന്നവർക്ക് ആദരവർപ്പിച്ചുകൊണ്ടുള്ളതും, കസ്തുരിമണവുമായി മലയാള സംഗീതശാഖക്ക് പ്രണയ സരോവരം സമ്മാനിച്ച എം കെ അർജ്ജുനൻ മാഷിന് പ്രണാമം അർപ്പിക്കുന്നതുമായിരുന്നു പ്രസ്തുത പരിപാടി.

അർജ്ജുനൻ മാഷിന്റെ അനുപമമായ ഗാനങ്ങൾ കോർത്തിണക്കികൊണ്ടു ആകർഷകമായ ' സല്ലാപവും സംഗീതവും 'ഉദ്ഘാടനം നിർവഹിച്ചത് മലയാളികളുടെ പ്രിയപ്പെട്ട സംഗീതസംവിധായകനും അർജുനൻ മാഷിന്റെ ശിഷ്യനുമായ എം. ജയചന്ദ്രൻ ആയിരുന്നു. ചിന്തിക്കുവാനും ചിന്തിപ്പിക്കുവാനും ഹാസ്യത്തിനു സമുന്നതമായ സ്ഥാനം സൃഷ്ടിച്ച ഹാസ്യ കലയുടെ കുലപതി ജയരാജ് വാര്യർ പരിപാടി നിയന്ത്രിച്ചു. ദേവരുടെ കലാരൂപത്തെ മനോഹര താളത്തോടെ ' കേളി 'കൊട്ടി താള മേളങ്ങളുടെ രാജാവ് പത്മശ്രീ. മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ.

ഹൃദയത്തോട് ഇഴുകി നിൽക്കുന്ന മാഷിന്റെ ഗാനങ്ങൾ ഹൃദയത്തിൽ തൊട്ട് പാടി ആലപിച്ചു കല്ലറ ഗോപനും കെ കെ നിഷാദും, ഇന്ദുലേഖയും, ആതിരയും. മനോജ് മഠത്തിൽ സ്വാഗതം പറഞ്ഞു തുടങ്ങിയ ഈ കലാ പരിപാടിയിൽ ലാന പ്രസിഡന്റ് ജോസെൻ ജോർജ്, സെക്രട്ടറി അനിലാൽ, ക്രാന്തി (അയർലണ്ട് )സെക്രട്ടറി അഭിലാഷ്, വർഗീസ് ജോയ്, കെ എൽ എസ് പ്രസിഡന്റ് ജോസ് ഒച്ചാലിൽ, നേഴ്‌സസ് അസോസിയേഷൻ പ്രസിഡന്റ് മഹേഷ് പിള്ള, ടെറൻസൺ (അല ), കിരൺ (അല) എന്നിവർ ആശംസകൾ നേർന്നു. കൂടാതെ ഹരി നമ്പൂതിരി, പി പി ചെറിയാൻ, ഹരിദാസ് തങ്കപ്പൻ (ഭരതകല തീയേറ്റേഴ്‌സ്, ഡാളസ് ),സലിൻ ശ്രീനിവാസ് (ഐർലാൻഡ് ), അസിഫ് ഇസ്മയിൽ (ിലലേെൃലമാ ), ജോസ് പ്ലാക്കാട്ട് (കൈരളി ടി. വി )മീനു എലിസബെത്ത്, ഫ്രാൻസിസ് തോട്ടത്തിൽ, സുധീർ, രാജീവ്, ജോ കൈത മറ്റം, ധനേഷ്, ദീപക്, വർഗീസ് (സ്വതന്ത്ര ചിന്തകൻ) അനുപാ സാം തുടങ്ങിയ പ്രമുഖർ പങ്കെടുക്കുകയുണ്ടായി. സല്ലാപവും സംഗീതവും എന്ന പരിപാടിക്ക് നന്ദി അറിയിച്ചത് അനശ്വർ മാമ്പിള്ളിയും ആയിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP