Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മലപ്പുറം- ആസാദി സ്‌ക്വയർ പതിനേഴാം ദിന പരിപാടി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു

മലപ്പുറം- ആസാദി സ്‌ക്വയർ പതിനേഴാം ദിന പരിപാടി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ

മലപ്പുറം: പാർലമെന്റിലെ തലയെണ്ണം കൂടുതൽ ഉള്ളതിന്റെ ബലത്തിൽ മോദി-ഷാ ഭരണകൂടം നടപ്പാക്കാൻ ശ്രമിക്കുന്ന നീതികേടുകൾക്കെതിരെ രാജ്യം ഒന്നിച്ചു നിൽക്കുമെന്ന് എ.ഐ.സി.സി മെംബർ ഹരിപ്രിയ. അന്നത്തിലും വസ്ത്രത്തിലും സാമൂഹ്യ ഇടങ്ങളിലും വിലക്കുകൾ സൃഷ്ടിച്ച് അവസാനം രാജ്യത്തിലെ ജനതയുടെ ജന്മാവകാശമായ പൗരത്വത്തിൽ കൈവച്ചിരിക്കുന്നു.

അതുകൊണ്ട് നിങ്ങൾ നിഷേധിക്കുന്ന വേഷങ്ങൾ ഈ രാജ്യം ഒറ്റക്കെട്ടായി എടുത്തണിയും. അതിന്റെ പേരിൽ കിട്ടുന്ന തീവ്രവാദ മുദ്രകളെ അഭിമാനത്തോടെ സ്വീകരിക്കും. ഇത് ഈ രാജ്യം നിലനിൽക്കണോ വേണ്ടേ എന്നു തീരുമാനിക്കാനുള്ള പോരാട്ടമാണെന്നും അവർ പറഞ്ഞു.

ആസാദി സ്‌ക്വയറിലെ പതിനേഴാം ദിന പരിപാടി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. 'ക്വിൽ ഫൗണ്ടേഷൻ' ഡയറക്ടർ കെ.കെ സുഹൈൽ, എം.എസ്.എം സംസ്ഥാന പ്രസിഡന്റ് ഫാസിൽ വി സി, ജമാഅത്തെ ഇസ്ലാമി കേരള ശൂറാ അംഗം അബ്ദുൽ ഹക്കീം നദ് വി, സാമൂഹ്യ പ്രവർത്തകൻ ഒ.പി രവീന്ദ്രൻ സംസാരിച്ചു. കോട്ടക്കൽ ഗോൾഡൺ സെൻട്രൽ സ്‌കൂൾ 'മലർവാടി ബാലസംഘം' യൂനിറ്റ് സർഗപ്രതിരോധം അവതരിപ്പിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP