Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വിവേകപൂർണമായ സമരങ്ങൾ ഫാസിസ്റ്റുകൾക്കുള്ള പാഠം : അഡ്വ. എം. ഉമർ എംഎ‍ൽഎ

വിവേകപൂർണമായ സമരങ്ങൾ ഫാസിസ്റ്റുകൾക്കുള്ള പാഠം : അഡ്വ. എം. ഉമർ എംഎ‍ൽഎ

സ്വന്തം ലേഖകൻ

മലപ്പുറം : രാജ്യത്തുടനീളം നടക്കുന്ന വിവേകപൂർണവും പക്വവുമായ പൗരത്വസമരങ്ങൾ മോദി-ഷാ ഫാസിസ്റ്റ് അധികാരികൾക്കുള്ള പാഠമാണെന്നും പൗരന്മാർക്ക് നിർഭയത്വം നൽകേണ്ട അധികാരികൾ അവരെ ഭീഷണിപ്പെടുത്തുകയാണെന്നും അഡ്വ.എം. ഉമ്മർ എംഎ‍ൽഎ. മലപ്പുറത്ത് ആസാദി സ്‌ക്വയറിലെ 22 ആം ദിന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നിയതമായ ലക്ഷ്യങ്ങളിലേക്ക് ഒരു ജനതയെ എങ്ങനെ നയിക്കുന്നുവെന്ന് ഹിന്ദുത്വ ഫാസിസ്റ്റുകൾ സമരചത്വരങ്ങളിൽ നിന്നു പഠിക്കണം. പാർലമെന്റിന്റെ സഭകളിൽ പൗരത്വനിയമഭേദഗതികളെ അനുകൂലിച്ച് വോട്ടു ചെയ്തത് അപക്വമായ നിലപാടായിരുന്നു എന്ന് എൻ.ഡി.എ സഖ്യകക്ഷികൾ തന്നെ പറഞ്ഞുതുടങ്ങിയിരിക്കുന്നു.

അവരെ തിരുത്തിയത് ജനകീയ സമരങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ബീന ജോസഫ്, ഐ.എസ്.എം മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ് എ.പി. മുഹമ്മദ് റാഫി, എസ്‌ഐ.ഒ ജില്ല സെക്രട്ടറി വാഹിദ് ചുള്ളിപ്പാറ, സാമൂഹ്യ പ്രവർത്തകൻ അഫ്‌സൽ ത്വയ്യിബ്, ജമാഅത്തെ ഇസ്ലാമി ജില്ല സമിതിയംഗം സി.എച്ച്. മുംതാസ് ഹുസൈൻ സംസാരിച്ചു.ഹുദ ഷഹാൻ, മൻഹ ഫാസിസ്റ്റ് വിരുദ്ധ ഗാനമാലപിച്ചു. ഉസ്മാൻ ആനക്കയം ഫാഷിസത്തിനെതിരെ പാട്ടുപ്രതിഷേധം അവതരിപ്പിച്ചു.

ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ.അബ്ദുൽ അസീസ്, സി.എംപി സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കൃഷ്ണൻ കോട്ടുമല, കെ.എൻ.എം ജനറൽ സെക്രട്ടറി സി.പി ഉമ്മർ സുല്ലമി, 'പ്രബോധനം' സീനിയർ സബ് എഡിറ്റർ സദറുദ്ദീൻ വാഴക്കാട്, ആം ആദ്മി പാർട്ടി ജില്ലാ കൺവീനർ പവിത്രൻ വെള്ളയിൽ സംസാരിക്കും.ഷഫീഖ് മമ്പാട്, റഫീഖ് മമ്പാട് എന്നിവർ ഫാഷിസത്തിനെതിരെ പാട്ടുപ്രതിഷേധം നടത്തും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP