Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

'അമേരിക്ക വിത്ത് കേരള': ദുരന്തനിവാരണ ത്രിദിന ശില്പശാല സമാപിച്ചു

'അമേരിക്ക വിത്ത് കേരള': ദുരന്തനിവാരണ ത്രിദിന ശില്പശാല സമാപിച്ചു

സ്വന്തം ലേഖകൻ

യുഎസ് കോൺസുലേറ്റ് ജനറൽ ചെന്നൈയും, സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ചും (സി പി പി ആർ) സംയുക്തമായികേരള സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിയുടെ സഹകരണത്തോടെ 'അമേരിക്ക വിത്ത് കേരള' എന്ന പേരിൽ സംഘടിപ്പിക്കുന്ന ദുരന്ത നിവാരണത്തിലൂന്നിയുള്ള ത്രിദിന ശില്പശാല ചൊവ്വാഴ്ച കൊച്ചിയിൽ സമാപിച്ചു.

കൊച്ചി മേയർ സൗമിനി ജെയിൻ ജൂലൈ 23 ന് ശില്പശാല ഉദ്ഘാടനം ചെയ്ത ശില്പശാലയുടെ ഭാഗമായി യുഎസ് കോൺസുലേറ്റ് ജനറൽ-ചെന്നൈ, സിപിപിആർ, കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) എന്നിവർ സംയുക്തമായി ബുധനാഴ്ച കെഎംആർഎൽ ഓഫീസിൽ ''അർബന്മൊബിലിറ്റി ഇൻ ഡിസാസ്റ്റർ മാനേജ്‌മെന്റ്'' എന്ന വിഷയത്തിൽ ചർച്ച നടത്തി. പ്രൈവറ്റ് ബസ് ഓണേഴ്‌സ് അസോസിയേഷൻ, കോൺഫെഡറേഷൻ ഓഫ് റിയൽ എസ്റ്റേറ്റ് ഡവലപ്പേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ, എറണാകുളം ഡിസ്ട്രിക്റ്റ് റെസിഡന്റ്‌സ് അസോസിയേഷൻ അപെക്‌സ് കൗൺസിൽ, നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അർബൻ മൊബിലിറ്റി മേഖലയിലെ മറ്റ് പങ്കാളികൾ എന്നിവർ കേരളം നേരിട്ട വെള്ളപ്പൊക്കത്തിൽ നിന്നുള്ള അവരുടെ അനുഭവങ്ങളും പഠനങ്ങളും പങ്കുവച്ചു. ദുരന്തമുണ്ടായാൽ സ്വീകരിക്കേണ്ട കാര്യക്ഷമമായ പദ്ധതിക്കായി ശുപാർശകൾ നിർദ്ദേശിച്ചു.

'നഗരത്തിന്റെ വിവിധ ഗതാഗത മാർഗ്ഗങ്ങളായ മെട്രോ റെയിൽ, വാട്ടർ മെട്രോ, ഫീഡർ ബസ് സർവീസസ്, മോട്ടോർ ഇതര ഗതാഗതം എന്നിവയെ ബന്ധിപ്പിച്ചുകൊണ്ട് ഒരു സംയോജിത ഗതാഗത സംവിധാനം വികസിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കെഎംആർഎൽ', ജി പി ഹരി, കെഎംആർഎൽ അഡീഷണൽ ജനറൽ മാനേജർ (അർബൻ ട്രാൻസ്‌പോർട്ട്) ചർച്ചയിൽ അദ്ധ്യക്ഷത വഹിച്ചുകൊണ്ട് പറഞ്ഞു.

''കൊച്ചിയിലെ 'അമേരിക്ക വിത്ത് കേരള' ശില്പശാല നഗര-ഗ്രാമീണ ദുരന്ത നിവാരണ തന്ത്രങ്ങൾ, ദുരന്തത്തെ പ്രതിരോധിക്കുന്ന അടിസ്ഥാന സൗകര്യ വികസനം; ഭക്ഷണം, വെള്ളം, ഊർജ്ജ സുരക്ഷ; സ്മാർട്ട് സിറ്റി അവസരങ്ങളും വെല്ലുവിളികളും; ദുരന്ത നിവാരണത്തിനായി നഗര ഭരണം എങ്ങനെ സഹായകമാകും എന്നീ വിഷയങ്ങൾക്ക് പ്രത്യേക ഊന്നൽ നൽകി', ചെന്നൈയിലെ യുഎസ് കോൺസുലേറ്റ് ജനറൽ കൾച്ചറൽ അഫയേഴ്‌സ് ഓഫീസർ മൗലിക് ഡി ബെർക്കാന പറഞ്ഞു.

റീബിൽഡ് ബൈ ഡിസൈൻ (അമേരിക്ക) മാനേജിങ് ഡയറക്ടർ ശ്രീമതി ആമി ചെസ്റ്റർ, യു എസ് ദുരന്തനിവാരണ വിദഗ്ദ്ധനുംവാഷിങ്ടൺയൂണിവേഴ്‌സിറ്റിയിലെ കോളേജ് ഓഫ് ബിൾട്ട്എൻവിറോണ്മെന്റ്‌സിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹസാർഡ് മിറ്റിഗേഷൻആൻഡ് പ്ലാനിങ് ഉപഡയർക്ടറുമായഡോക്ടർ ഹിമാൻഷു ഗ്രോവർ എന്നിവർ ഈ മേഖലയിലുള്ള അവരുടെ വൈദഗ്ദ്ധ്യo പങ്കിടുകയും ചർച്ചയിൽ പങ്കാളികളുമായി സംവദിക്കുകയും ചെയ്തു.

ദുരന്തത്തോട് എങ്ങനെ പ്രതികരിക്കണമെന്ന് ഓട്ടോറിക്ഷ ഡ്രൈവർമാരെയും സമൂഹത്തിലെ മറ്റ് അംഗങ്ങളെയും പരിശീലിപ്പിക്കേണ്ടതിന്റെആവശ്യകതയെക്കുറിച്ച് സിപിപിആർ ചെയർമാൻ ഡോ ഡി ധനുരാജ് സംസാരിച്ചു.

മൂന്ന് ദിവസത്തെ ശില്പശാലയിൽ നയ നിർമ്മാതാക്കൾ, ഗവണ്മെന്റ് ഉദ്യോഗസ്ഥർ, ദുരന്തത്തോട് ആദ്യം പ്രതികരിക്കേണ്ടിവരുന്നവർ, എമർജൻസിമാനേജ്‌മെന്റ് ഓഫീസർമാർ, ആരോഗ്യമേഖലയിലെ ഉദ്യോഗസ്ഥർ, മാധ്യമ പ്രവർത്തകർ, സ്വകാര്യ പങ്കാളികൾ എന്നിവരടക്കം 100 ഓളം പേർപങ്കെടുത്തു. കേരള സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി; എറണാകുളം മെഡിക്കൽ കോളേജ്; തിരുവനന്തപുരം മെഡിക്കൽ കോളേജ്; ഐടിജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനി; തണൽ പാലിയേറ്റീവ് ആൻഡ് പാരാപ്ലെജിക് കെയർ സൊസൈറ്റി എന്നീ സ്ഥാപനങ്ങളിൽ നിന്നുള്ളവിദഗ്ദ്ധർ മെഡിക്കൽ തയ്യാറെടുപ്പ്, ദുരന്തനിവാരണത്തിലെ മാനസിക പരിചരണം, ദുരന്തങ്ങളിൽ സിവിൽ സൊസൈറ്റികളുടെ പങ്ക്, ദുരന്തസമയത്ത്ദുർബലരായവരുടെ ആവശ്യങ്ങൾ എന്നീ വിഷയങ്ങളിൽ ചർച്ചയിൽ പങ്കെടുക്കുന്നവരുമായി സംവദിച്ചു.

'ദുരന്തനിവാരണത്തിൽ സമൂഹത്തിന്റെ പുനഃസ്ഥാപനം' എന്ന വിഷയത്തിലൂന്നി 'അമേരിക്ക വിത്ത് കേരള' യുടെ അടുത്ത പാദം കോഴിക്കോട് ഓഗസ്റ്റ് 26 മുതൽ 28 വരെ സംഘടിപ്പിക്കും. കഴിഞ്ഞ മാസം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യപ്പെട്ട പദ്ധതി ദുരന്ത തയ്യാറെടുപ്പ്, മാനേജ്‌മെന്റ്, പുനഃസ്ഥാപനംഎന്നീ മേഖലകളിലുള്ള യുഎസ്-ഇന്ത്യൻ വൈദഗ്ദ്ധ്യം പങ്കിടുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP