Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗോതമ്പറോഡ് അൽ-മദ്റസത്തുൽ ഇസ്ലാമിയ്യ: 38-ാം വാർഷികാഘോഷങ്ങൾക്ക് ഇന്ന് തുടക്കം

ഗോതമ്പറോഡ് അൽ-മദ്റസത്തുൽ ഇസ്ലാമിയ്യ: 38-ാം വാർഷികാഘോഷങ്ങൾക്ക് ഇന്ന് തുടക്കം

മുക്കം: 1979 ൽ സ്ഥാപിതമായ ഗോതമ്പറോഡ് അൽമദ്റസത്തുൽ ഇസ്ലാമിയ 38-ാം വാർഷികത്തിന്റെ നിറവിൽ. 'നിദാ മഅ്വ'(മഅ്വ വിളിക്കുന്നു) എന്ന പേരിൽ നാല് ദിവസം നീണ്ടു നിൽക്കുന്ന വാർഷികാഘോഷം 10 ന് വൈകുന്നേരം 7 മണിക്ക് ആരംഭിക്കും. രണ്ടുദിവസത്തെ പ്രഭാഷണ പരമ്പരയിൽ ശാന്തപുരം അൽജാമിഅ അൽഇസ്ലാമിയ റെക്ടർ ഇൽയാസ് മൗലവി, ശിഹാബുദ്ദീൻ ഇബ്നു ഹംസ എന്നിവർ സംസാരിക്കും.

12 ന് 4.30 മുതൽ 38 വർഷത്തിനിടയിൽ മദ്റസയിൽ പഠിച്ചിറങ്ങിയ ആയിരത്തോളം പൂർവ വിദ്യാർത്ഥികളും അദ്ധ്യാപകരും രക്ഷിതാക്കളും ഒരിക്കൽ കൂടി ഒത്തുകൂടുന്ന കുടുംബസംഗമം നടക്കും. വി.പി ശൗക്കത്തലി മുഖ്യപ്രഭാഷണം നിർവഹിക്കും. പ്രഥമ പ്രധാനാധ്യാപകൻ കെ.എൻ അലി മൗലവി അധ്യക്ഷത വഹിക്കുന്ന സംഗമത്തിൽ പി.കെ അബ്ദുല്ലാഹി, ഹംസ മൗലവി ലക്കിടി, എ.അബൂബക്കർ മുറമ്പാത്തി തുടങ്ങിയവർ പങ്കെടുക്കും. മദ്റസാ പൂർവ വിദ്യാർത്ഥികളുടെ കൂട്ടായ്മയിൽ നിർമ്മിക്കുന്ന സ്മാർട്ട് ക്ലാസ് റൂമിന്റെ പ്രഖ്യാപനം പ്രധാനാധ്യാപകൻ പി.പി ശിഹാബുൽ ഹഖ് നിർവഹിക്കും.

13ന് വൈകു. 7 ന് പൊതുസമ്മേളനം മാധ്യമം-മീഡിയവൺ ഗ്രൂപ്പ് എഡിറ്റർ ഒ.അബ്ദുർറഹ്മാൻ ഉദ്ഘാടനം ചെയ്യും. ഉന്നത വിജയം നേടിയ പ്രതിഭകളെ ചടങ്ങിൽ ആദരിക്കും. എം. സിബ്ഹത്തുല്ല, എം.എ അബ്ദുസ്സലാം മാസ്റ്റർ സംബന്ധിക്കും. നൂറോളം കലാകാരന്മാർ അണിനിരക്കുന്ന രണ്ടര മണിക്കൂർ ദൈർഘ്യമുള്ള ലൈറ്റ് ആൻഡ് സൗണ്ട് സ്റ്റേജ് ഷോ 'അണയാത്ത കനലുകൾ' അരങ്ങേറും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP