Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സൈബർ സുരക്ഷാരംഗത്തെ കഴിവുറ്റവരെ കണ്ടെത്താൻ അമൃത ഇൻസിടിഎഫ് മത്സരം'; വിദ്യാർത്ഥികൾക്കും പ്രഫഷണലുകൾക്കും രജിസ്റ്റർ ചെയ്യാം

സൈബർ സുരക്ഷാരംഗത്തെ കഴിവുറ്റവരെ കണ്ടെത്താൻ അമൃത ഇൻസിടിഎഫ് മത്സരം'; വിദ്യാർത്ഥികൾക്കും പ്രഫഷണലുകൾക്കും രജിസ്റ്റർ ചെയ്യാം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: അമൃത സർവകലാശാലയുടെ കീഴിലുള്ള അമൃത സെന്റർ ഫോർ സൈബർ സെക്യൂരിറ്റി സിസ്റ്റംസ് ആൻഡ് നെറ്റ്‌വർക്ക്സ് പത്താമത് എഡിഷൻ സൈബർ സെക്യൂരിറ്റി മത്സരം - 'അമൃത ഇൻസിടിഎഫ്' സംഘടിപ്പിക്കുന്നു. കോളജ് വിദ്യാർത്ഥികൾക്കും പ്രഫഷണലുകൾക്കും പങ്കെടുക്കാം. സ്‌കൂൾ വിദ്യാർത്ഥികൾക്കായി ഇൻസിടിഎഫ് ജൂണിയർ മത്സരവും ഒരുക്കുന്നുണ്ട്.

നൂതനമായ ഈ മത്സരത്തിന്റെ പ്രായോജകർ ആമസോൺ, സിസ്‌കോ, വി എംവെയർ എന്നിവരാണ്. സൈബർ സുരക്ഷാരംഗത്ത് പുതിയ കഴിവുകൾ കണ്ടെത്തുന്നതിനാണ് മത്സരം സംഘടിപ്പിക്കുന്നത്. ഈ രംഗത്ത് മുൻപരിചയമില്ലാത്തവർക്കും മത്സരത്തിൽ പങ്കെടുക്കാം. രജിസ്ട്രേഷൻ ഒക്ടോബർ 31-ന് അവസാനിക്കും. പങ്കെടുക്കുന്നതിന് www.inctf.in എന്ന വെബ്സൈറ്റിലൂടെ രജിസ്റ്റർ ചെയ്യാം.

ഓൺലൈനായി രജിസ്റ്റർ ചെയ്ത് മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കും. ഫീസുകൾ ഇല്ല. രജിസ്ട്രേഷൻ പൂർത്തിയാക്കുന്നവർക്ക് പഠനത്തിനായുള്ള വീഡിയോകളും ഓൺലൈൻ പഠനസഹായികളും മാതൃകാമത്സരങ്ങളും ഒരുക്കിയിട്ടുണ്ട്. ഇതിനുശേഷമാണ് ഓൺലൈൻ മത്സരം സംഘടിപ്പിക്കുക. ആദ്യസ്ഥാനങ്ങളിലെത്തുന്ന മുന്നൂറ് പേർക്ക് പൂർണമായും സ്പോൺസർ ചെയ്ത അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന സൈബർ സെക്യൂരിറ്റി പരിശീലനത്തിനുശേഷം ഡിസംബറിൽ നടക്കുന്ന അവസാന റൗണ്ടിൽ പങ്കെടുക്കാം. ജേതാക്കൾക്ക് രണ്ടര ലക്ഷം രൂപ വില വരുന്ന സമ്മാനങ്ങൾ ലഭിക്കും. ഇതുവരെ അമൃത ഇൻസിടിഎഫിൽ 15,000 വിദ്യാർത്ഥികൾ പങ്കെടുത്തിട്ടുണ്ട്. ഇതാദ്യമായാണ് പ്രഫഷണൽ സിടിഎഫ് സംഘടിപ്പിക്കുന്നത്.

ഇതിനുപുറമെ ബിഗിനഴ്സ് സിടിഎഫ്, പ്രഫഷണൽ സിടിഎഫ്, പെനിട്രേഷൻ സിടിഎഫ്, വിമൻ സിടിഎഫ്, ഹാർഡ്വെയർ സിടിഎഫ് എന്നിവയും സംഘടിപ്പിക്കുന്നുണ്ട്. മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് ഇന്റേൺഷിപ്പിനും പ്ലേയ്സ്മെന്റിനുമായി പരിപാടിയുടെ പ്രായോജകർ നടത്തുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കാനുള്ള സൗകര്യവും ലഭിക്കും.

അവസാന റൗണ്ട് മത്സരത്തിനുശേഷം ഏറ്റവും മികച്ച അൻപത് വിദ്യാർത്ഥികൾക്ക് മുഴുവനായും സ്പോൺസർ ചെയ്ത് ആറ് ദിവസം നീണ്ടുനിൽക്കുന്ന സൈബർ സെക്യൂരിറ്റി പരിശീലനത്തിൽ പങ്കെടുക്കുന്നതിന് അവസരം ലഭിക്കും. വിജയികൾക്ക് ഒരു ലക്ഷം രൂപയുടെ ഗ്രാൻഡ് പ്രൈസുകൾ നേടാം. വിദ്യാർത്ഥികൾക്ക് www.junior.inctf.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP