Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

മാതാ അമൃതാനന്ദമയി ദേവിയുടെ 66 മത് പിറന്നാളിനോടനുബന്ധിച്ച് ദുരന്ത ബാധിതരെ ആദരിക്കുന്നു

മാതാ അമൃതാനന്ദമയി ദേവിയുടെ 66 മത് പിറന്നാളിനോടനുബന്ധിച്ച് ദുരന്ത ബാധിതരെ ആദരിക്കുന്നു

സ്വന്തം ലേഖകൻ

അമൃതപുരി : 27 സെപ്റ്റംബർ 2019 - ശ്രീ മാതാ അമൃതാനന്ദമയി ദേവിയുടെ 66മത്ജന്മദിനാ ഘോഷത്തിന്റെ ഭാഗമായി ലക്ഷക്കണക്കിന് ഭക്തജനങ്ങളുംഅഭ്യുദയകാംക്ഷികളും അമ്മയുടെ പാദപൂജയിലും സത് സംഗ ത്തിലുംധ്യാനത്തിലും പങ്കെടുക്കുന്നതിന് വേണ്ടി അമൃതപുരിയിലേയ്ക്ക്ഒഴുകിയെത്തി .കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് , കുടുംബ ക്ഷേമആരോഗ്യ സഹമന്ത്രി അശ്വിനി കുമാർ ചൗബെ , കേന്ദ്ര ധനകാര്യസഹമന്ത്രി , അനുരാഗ് സിങ് ഥാക്കൂർ , എന്നിവർ ശ്രീ മാതാഅമൃതാനന്ദമയി മഠം നടത്തുന്ന ഒട്ടേറെ ജീവകാരുണ്യ പദ്ധതികളുടെഔദ്യോഗിക ഉത്ഘാടനം നിർവഹിച്ചു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ,സംസ്ഥാന ഫിഷറീസ് വകുപ്പ് മന്ത്രി ജെമേഴ്സികുട്ടിയമ്മ , എ ഐ സി സി ജനറൽ സെകട്ടറി കെ സിവേണുഗോപാൽ എന്നീ പ്രമുഖർ പങ്കെടുക്കുന്നു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെപ്പറ്റി സത്സംഗത്തിൽ;അമ്മഎടുത്തു പറഞ്ഞു.പ്രകൃതി മാതാവാണ് ; പ്രകൃതിയാണ് എല്ലാം, അമ്മപറഞ്ഞു.നമ്മളെല്ലാം പ്രകൃതിയുടെ മക്കളാണ് പ്രകൃതിക്ക് നമ്മോട്അനുകമ്പയും സ്‌നേഹവും മാത്രമേ ഉള്ളൂ . പ്രകൃതിയെ നശിപ്പിക്കുന്നതിൽനാം മുൻപന്തിയിലാണ് അതുകൊണ്ട് തന്നെ പ്രകൃതി ഇപ്പോൾ
നാശത്തിന്റെ പാതയിലാണ്.

ജീവിതത്തിൽ ആത്മീയതയുടെ പ്രാധാന്യത്തെപ്പറ്റി അമ്മ എടുത്തു പറഞ്ഞു.ധാർമ്മിക മൂല്യങ്ങൾ നാം ജീവിതത്തിൽ പുലർത്തുന്നില്ലെങ്കിൽ അധഃ പതനംആണ് ഫലം , ജീവിത പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നതിനിടയിൽ നമ്മുടെധീരത പോയ് മറഞ്ഞിരിക്കുന്നു . അതുകൊണ്ടാണ് പ്രാചീന മുനികൾധർമ്മബോധത്തിന് പരമ പ്രാധാന്യം നൽകിയത്.

സമൂഹത്തിന്റെ പ്രവർത്തനങ്ങൾ എല്ലാവർക്കും ഗുണകരമാകണമെന്നബോധം നമുക്കുണ്ടാവണം .രക്തസാക്ഷികളായ സി ആർ പി എഫ് ജവാന്മാരുടെ ആശ്രിതർക്ക് അഞ്ചു ലക്ഷംസഹായ ധനം , അടുത്തിടെ കേരളത്തിലുണ്ടായ പ്രളയത്തിൽ മരിച്ചവരുടെകുടുംബങ്ങൾക്ക് ഒരു ലക്ഷം സഹായധനം ,പാവപ്പെട്ടവർക്ക് വിവിധ
മേഖലകളിൽ 400 സൗജന്യ ശസ്ത്രക്രിയകൾ , കണ്ണൂരിൽ പത്ത് വീടുകൾസൗജന്യമായി നിർമ്മിച്ച് നൽകൽ, ആഴക്കടലിൽ പോകുന്നമത്സ്യത്തൊഴിലാളികൾക്ക് കരയുമായി ബന്ധം സ്ഥാപിക്കാൻ ഉതകുന്ന അമൃതതനതായി വികസിപ്പിച്ച 10 ഓഷ്യൻ നെറ്റുകൾ എന്നിവയാണ് അമ്മയുടെ
ജീവകാരുണ്യ പദ്ധതികളിൽ ചിലത്.

സമൂഹത്തിൽ അവശതയനുഭവിക്കുന്ന നിരാലംബരും നിസ്സഹായരുമായഉന്നമനത്തിനായി ആവിഷ്‌കരിച്ച അമൃത സ്‌കൂൾ ഓഫ് സസ്റ്റെയിനബിൾഡെവലൊപ്‌മെന്റ് ആരംഭിച്ചു.ഗവേഷണ വിദ്യാർത്ഥികൾക്ക് സുസ്ഥിര വികസനത്തിനായി 25 കോടി രൂപഫെലോഷിപ്പായി നൽകുന്നു .അമൃത സർവകലാശാല വൈസ് ചാൻസിലർ ഡോ വെങ്കിട്ട രംഗൻഫെല്ലോഷിപ്പുകൾ വിതരണം ചെയ്തപ്പോൾ പറയുകയുണ്ടായി മാതാഅമൃതാനന്ദമയി മഠം നൂറിലേറെ ഗ്രാമങ്ങൾ ദത്തെടുത്തു .അമ്മയുടെനേതൃത്വത്തിൽ അമൃതയിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും ഈ ഗ്രാമങ്ങളുടെസുസ്ഥിര വികസനത്തിനും സാമൂഹ്യ സാമ്പത്തിക പുരോഗതിക്കും വേണ്ടസഹായങ്ങൾ ചെയ്തു.ഇത് വഴി ഗ്രാമങ്ങൾക്ക് പുരോഗതി
ഉണ്ടാകുന്നതിനോടൊപ്പം വിദ്യാർത്ഥികളുടെ സഹായ മനഃ സ്ഥിതിയും ഉയരുമെന്ന്അമ്മ വിശ്വസിക്കുന്നു .

പി എച്ച് ഡി ഫെല്ലോഷിപ് പദ്ധതിയിലൂടെ വിദ്യാർത്ഥികളെ ഉന്നത വിദ്യാഭ്യാസം പൂർത്തിക്കരിക്കുന്നതിനും നിർധനരായവരെ ശാക്തീകരിക്കുന്നതിനുംകഴിയുമെന്ന്അമ്മ കരുതുന്നു .സ്ത്രീജനങ്ങൾക്ക് നാല് ലക്ഷം സൗജന്യ സാരി വിതരണവും
സമൂഹ വിവാഹത്തിന്റെ ഗുണഭോക്താക്കൾക്ക് സൗജന്യമായിസ്വർണാഭരണങ്ങളും മഠം നൽകുന്നു .ദുരിതമനുഭവിക്കുന്ന മാനവ രാശിക്ക് സ്വാർത്ഥ രഹിതമായും അനുകമ്പാപൂർണ്ണമായും നൽകുന്ന സ്‌നേഹത്തിന്റെ പ്രതീകമാണ് അമ്മ എന്ന്മാതാ അമൃതാനന്ദമയി മാറ്റത്തിന്റ വൈസ് ചെയർമാൻ സ്വാമിഅമൃതസ്വരൂപാനന്ദ പുരി അദ്ദേഹത്തിനെ സ്വാഗത പ്രസംഗത്തിൽ വ്യക്തമാക്കിഇടതടവില്ലാതെ അമ്മ സേവന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുകൊണ്ടേയിരിക്കുന്നു .അമ്മയ്ക്ക് അവധിക്കാലമോ വിശ്രമമോ ഇല്ല .ലോകാ സമസ്താ സുഖിനോ ഭവന്തുഎന്ന വിശ്വ പ്രപഞ്ചത്തിനു വേണ്ടിയുള്ളപ്രാർത്ഥനയോടെ അമ്മ ലോക ജനങ്ങളെയും , സർവ്വമതങ്ങളെയും സർവസംസ്‌കാരങ്ങളെയും ലോകം മുഴുവൻ സഞ്ചരിച്ച് അമ്മ നയിച്ചുകൊണ്ടിരിക്കുന്നു യാഥാർത്ഥത്തിൽ അമ്മ ഈ പ്രാർത്ഥനയുടെ ജീവിക്കുന്ന പ്രതീകം തന്നെയാണ് .

മാതാ അമൃതാനന്ദമയി മഠത്തിന്റെ യുവജന വിഭാഗമായ അയുധ് പ്രകൃതി
സംരക്ഷണത്തിന്റെ ഭാഗമായി നടപ്പാക്കുന്ന അമൃതവനം പദ്ധതിക്കും തുടക്കമായി.ജപ്പാൻ മാതൃകയിൽ ചെറു വനങ്ങൾ സൃഷ്ടിക്കുക എന്നതാണ് അമൃതവനം പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത് . അമൃത ഓസ്‌ട്രേലിയ നടപ്പാക്കുന്ന ഗെലൂപ്പ ഹോം ലാൻഡ്പദ്ധതിക്കും തുടക്കമായി. വടക്കൻ ഓസ്ട്രേലിയയിലെ തനത് ഗോത്ര വിഭാഗത്തിൽപെടുന്ന സ്ത്രീകൾക്ക് അവരുടെ സംസ്‌കാരവും, കലയും, ആചാരങ്ങളും നിലനിർത്തുന്നതിനുള്ള പഠന സൗകര്യമാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത് .ഈസ്ത്രീകൾക്ക് താമസിക്കുന്നതിനും ജോലി ചെയ്യുന്നതിനും പഠനത്തിനുമായിപ്രത്യേക സജ്ജീകരണം ഈ പദ്ധതിയിലൂടെ ഒരുക്കുന്നു.

മാതാ അമൃതാനന്ദമയി ദേവിയുടെ 66 മത് ജന്മവാർഷിക ആഘോഷങ്ങൾക്ക്മുന്നോടിയായി ഇന്നലെ വിവിധ പദ്ധതികളുടെ ഉത്ഘാടനം നടന്നു.അമൃതപുരിയിലെ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ 9 പുസ്തകങ്ങൾപ്രകാശനം ചെയ്തു .അമ്മയുടെ തിരഞ്ഞെടുത്ത പ്രഭാഷണങ്ങളും ദർശനങ്ങളുംഉൾക്കൊള്ളുന്ന പുസ്തകങ്ങൾ ആണ് പ്രകാശനം ചെയ്തത് .അമ്മ ഭക്ത ജനങ്ങൾക്ക് നൽകുന്ന ദർശനം ആഘോഷ പരിപാടികൾക്ക്ശേഷവും തുടർന്നു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP