Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലഡാക്ക് കീഴടക്കിയ മലയാളിപെൺകൊടിക്ക് ആദരവുമായി ജില്ലാ കളക്ടർ

ലഡാക്ക് കീഴടക്കിയ മലയാളിപെൺകൊടിക്ക് ആദരവുമായി ജില്ലാ കളക്ടർ

പന്തളം: ഹിലഡാക്ക് കീഴടക്കിയ മിടുക്കിക്ക് ആദരവുമായി ജില്ലാ കളക്ടർമാല യപർവ്വ തത്തിന്റെ ഭാഗമായ ലഡാക്ക് പർവ്വത നിര കീഴട ക്കിയ 18പേരട ങ്ങുന്ന എൻ.സി.സി കേഡറ്റുകളായ പെൺകുട്ടി കളുടെ സംഘത്തിലെ ഏക മലയാളിപെൺകൊടിക്ക് ആദര വുമായി പത്തനം തിട്ട ജില്ലാക ളക്ടർ ആർ ഗിരിജ വീട്ടിലെത്തി.

പന്തളം തെക്കക്കേക്കര പെരുംമ്പു ളിക്കൽ, പടുക്കോ ട്ടുക്കൽ വേലൻപറ മ്പിൽ വീട്ടിൽചന്ദ്രൻ-തങ്കമണി ദമ്പതി കളുടെ മകളായ അഞ്ജന ടി ചന്ദ്രനെ, ഗ്ലോബൽ സോഷ്യൽ സെന്റർ(ജി.എ സ്.സി)ന്റെ ആഭിമു ഖ്യത്തിൽ സ്വവസതി യിൽ സംഘടി പ്പിച്ച അനുമോദനചട ങ്ങിനാണ് ജില്ലാക ളക്ടർ വീട്ടിലെ ത്തിയ ത്. ജി.എ സ്.സിയുടെ പുരസ്‌ക്കാരം കളക്ടർ അഞ്ജനയ്ക്ക് നൽകി ഒപ്പം പൊന്നാടയും. ജനപ്രതിനിധികളടക്കംഗ്രാമവാസികൾ ഒന്നടങ്കം എത്തിചേർന്ന അനുമോദന ചടങ്ങ് അവസ്മരണീയവും, വികാര നിർഭരവുമായിരുന്നു.

കഴിഞ്ഞ മാസം രണ്ടിനായിരുന്നു യാത്ര. 17540 അടി ഉയരമുള്ള മഞ്ഞുമൂടിയ പർവ്വത നിര കീഴടക്കാനുള്ള ദൗത്യം അന്നു രാത്രി 12.30 ന് തന്നെ ആരംഭിച്ചുപിറ്റേന്നു പകൽ 11.20 ന് പർവ്വതം കീഴടക്കി മുകളിൽ ഭാരത ത്തിന്റെ പതാക പാറിച്ചു ഈപെൺകൊടികൾ. അഞ്ജന അടക്കം നാലുപേ രാണ് ആദ്യം പർവ്വതത്തിന്റെ നെറുകയിലെത്തിയത്. യാത്രക്കിടെ കഷ്ടപ്പാടുകളുടെ കൊടുമു ടികൾ താണ്ടിയാണ്‌ലക്ഷ്യം കൈവരി ച്ചതെന്ന് കളക്ട റെയും, ജനപ്ര തിനിധികളെയും, നാട്ടുകാരേയും സാക്ഷിയാക്കി യാത്രാദുരിതങ്ങളെ ക്കുറിച്ച് അഞ്ജന വിവരിച്ചു.

യാത്രയുടെ തുടക്കത്തിൽ ഒപ്പം ഉണ്ടായിരുന്ന ഭയം പിന്നീട് മഞ്ഞുപോലെ
ഇല്ലാതെ യായി. ഈ ദൗത്യത്തിന് പ്രേരിപ്പിച്ചത് അഞ്ജന യുടെ സൈനിക സേവനലക്ഷ്യമാണ്. പന്തളം എൻ.എ സ്.എസ് കോളേജിൽ ഡിഗ്രിക്ക് ചേർന്ന വർഷംതന്നെ എൻസി സി യിൽ ചേർന്ന് സജീവ പങ്കാ ളിത്തം ഉരപ്പു വരു ത്തി. ഇതിനി ടെയാണ് പർവ്വതാരോ ഹണ ത്തിൽ താത്പര്യ മുള്ള വരെ സംഘടി പ്പിച്ച് ചെങ്ങന്നൂരിലെ എൻ.സി.സി കേരള പത്താം ബറ്റാലി യൻ പരിപാടി സംഘടി പ്പിച്ച ത്. വിവര മറി ഞ്ഞപ്പോൾതന്നെ അഞ്ജന അപേക്ഷ നൽകി. തുടർന്ന് എഴുത്തു പരീ ക്ഷയും അഭിമുഖത്തിനും ശേഷംപ്രാഥമിക യോഗ്യത ലഭിച്ചു.

ന്യൂഡൽഹിയിൽ 10 ദിവസത്തെ ആരോഗ്യ- കായികക്ഷമത പരീക്ഷ യായി രുന്നുഅടുത്ത ഘട്ടം അതും പൂർത്തീകരിച്ചു. മലക യറു മ്പോൾ വഹിക്കേണ്ട ഭാരിച്ച ബാഗുമായി10 കിലോമീ റ്റർ ദിവസവും നടക്ക ണമാ യിരു ന്നു. പരിശീ ലന ത്തിന്റെ ഭാഗമായി പാരച്യൂട്ട് ജംമ്പിംഗും വശമാക്കി. പരിശീ ലന ത്തിന് 50 പേർ അടങ്ങുന്നസംഘമാ യിരുന്നു ഉണ്ടായി രുന്നത്. പരിശീ ലനം പൂർത്തിയായ പ്പോൾ 50 പേരിൽനിന്ന് 20 പേരായി ചുരുക്ക പ്പെട്ടു. പരിശീ ലന ത്തിന്റെ ഭാഗമായുള്ള ആദ്യയാത്രമണാലി ലേക്കാ യിരു ന്നു. 6 മലകൾ അനായ സേന താണ്ടി യോഗ്യത തെളിയി ച്ചു.ഇതിൽ 2 പേർ പരാജ യപ്പെ ട്ടതോടെ 18 അംഗമായി സംഘം ചുരുങ്ങി. ക്യാപ്റ്റൻഅരുന്ധതി, സൺബേർസിങ് എന്നിവ രുടെ നേതൃത്വ ത്തിലാ യിരുന്നു പർവ്വതാരോഹണം.

വടവും മഞ്ഞിൽ കൊതവെ ട്ടാനുള്ള മഴുവു മായി ട്ടാണ് യാത്ര. ആഹാ
രവും വസ്ത്രവു മട ങ്ങിയ ബാഗും ചുമലിൽ സ്ഥാനം പിടിച്ചി രുന്നു. മഞ്ഞിൽ നടക്കുമ്പോൾ കാൽ വഴുതാതിരിക്കാൻ ക്രാബോൺ പിടിപ്പിച്ച ഷൂസും ധരിച്ചി രുന്നു.ഇടയ്ക്കിടയ്ക്ക് കാലിൽനിന്ന് ഷൂസു ഇളകി പോകുന്നതു കൊണ്ടുള്ള ബുദ്ധിമുട്ട് അനുഭവ പ്പെടുന്നുണ്ടെന്ന് അഞ്ജന പറഞ്ഞു. യാത്രയുടെ തുടക്ക ത്തിൽ വീട്ടുകാരുമായിബന്ധപ്പെ ടാൻ കഴിഞ്ഞെ ങ്കിലും ഉയര ത്തിലേക്ക് ചെല്ലുന്തോറും വാർത്താവി നിമയബന്ധം നിലച്ചു.

മഞ്ഞുമലകയറുവാനുള്ള എല്ലാ സംവിധാനങ്ങളുമുണ്ടായിരുന്നുവെങ്കിലും പിടിച്ചു കയറുന്ന പാറ അടർന്നുപോകുന്നതിലും മലക ളുടെ ഉറപ്പി ല്ലാത്തപ്രതലവും വെല്ലുവിളിയായിരു ന്നു. മഞ്ഞിൽ കാൽ വഴുതുന്നതും മലക യറ്റത്തിന് തടസ്സ മായി രുന്നു. എല്ലാം സഹിച്ച് വിജയ ശ്രീലാളിത യായി പർവ്വതത്തിന്റെ നെറുക യിലെത്തി ദേശീയ പതാക വീശിയ ശേഷം അത് അവിടെ നാട്ടുമ്പോൾ മനസ്സുനി റയെ സന്തോഷവും, ദേശാഭി മാനത്തിലുമായി രുന്നു എന്ന് അഞ്ജന പറഞ്ഞു.

വെറ്റ കർഷകരായ മാതാപിതാക്കളെ സഹായിക്കുന്നതിലും അഞ്ജനമുന്നിൽതന്നെയാണ്. കൊടുമുടി കീഴട ക്കിയ അഞ്ജന കഥകളിയിലും പ്രാവണ്യംതെളിയി ച്ചിട്ടുണ്ട്. തട്ട ഉണ്ണികൃഷ്ണൻ ആശാനാണ് അഞ്ജനയുടെ ഗുരു. കഥകളിക്ക് പുറമെ തയ്ക്വാൻഡോയും അഭ്യസി ക്കുന്നുണ്ട്. അരുൺ ആണ് അഞ്ജന യുടെഏക സ ഹോദ രൻ.സമൂഹ ത്തിന്റെ താഴെ തട്ടിൽനിന്ന് ഇത്തരം പ്രതിഭ കൾ വരുന്നത് നാടിന്റെ പുരോഗതി യാണെന്ന് കളക്ടർ പറ ഞ്ഞു. നിശ്ചയദാർഢ്യവും, ദൃഢപ്ര തിജ്ഞയും ഉണ്ടെങ്കിൽഏത് പ്രതിബ ന്ധങ്ങ ളെയും തരണം ചെയ്യുവാൻ സാധിക്കു മെന്നതിനുള്ള തെളിവാണ്അഞ്ജനയുടെ പർവ്വതാ രോഹ ണമെ ന്നും പുരസ്‌ക്കാര ചടങ്ങിൽ കളക്ടർ ആർ.ഗിരിജ പറഞ്ഞു.യോഗത്തിൽ ജി.എ സ്.സി ജനറൽ സെക്രട്ടറി അജി.ബി.റാന്നി അദ്ധ്യക്ഷത വഹിച്ചു.

പന്തളം തെക്കേക്കര ഗ്രാമപ ഞ്ചായത്ത് പ്രസിഡന്റ് എസ്.ജ യന്തി കുമാരി, ബ്ലോക്ക് പഞ്ചായത്തംഗം രഘു പെരുംമ്പുളിക്കൽ, ഗ്രാമപ ഞ്ചായത്ത് അംഗങ്ങ ളായ അനുജ ചന്ദ്രൻ, എ.കെസുരേഷ്‌കു മാർ, പ്രഭ. വി മറ്റപ്പ ള്ളി, അലിയാർ എരുമേലി, ജ്യോതിഷ് പെരുംമ്പുളിക്കൽ, സിനു.സി വെട്ടുകാ ട്ടിൽ, ഹരിബാൽ, സി.എസ് ശശികു മാർ, പി.കെ മുരളീ ധരക്കു റുപ്പ്, പി.ജി.തോമ സ്, കെ.വി.ശ്രീദേവി, പീറ്റർ മാത്യു എന്നിവർ പ്രസംഗിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP