Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

കോവിഡ് 19 ന്റെ മറവിൽ മുസ്ലിം വിരുദ്ധ വെറുപ്പ് വിപണനം ചെയ്യാനുള്ള നീക്കങ്ങളെ ചെറുക്കുക; ഷംസീർ ഇബ്‌റാഹിം

കോവിഡ് 19 ന്റെ മറവിൽ മുസ്ലിം വിരുദ്ധ വെറുപ്പ് വിപണനം ചെയ്യാനുള്ള നീക്കങ്ങളെ ചെറുക്കുക; ഷംസീർ ഇബ്‌റാഹിം

സ്വന്തം ലേഖകൻ

മലപ്പുറം : ൽഹി നിസാമുദ്ദീൻ മർകസിൽ തബ്ലീഗ് ജമാഅത് സംഘടിപ്പിച്ച സമ്മേളനത്തിന്റെയും കോവിഡ്-19 ബാധയുടെയും പശ്ചാത്തത്തിൽ മുസ്ലിം വിരുദ്ധ വെറുപ്പ് വിപണനം ചെയ്യാനുള്ള നീക്കങ്ങൾ ചെറുക്കപ്പെടേണ്ടതാണെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് ഷംസീർ ഇബ്‌റാഹിം. രാജ്യത്തെ ഭരണകൂടവും ചില മാധ്യമങ്ങളും നിക്ഷിപ്ത താല്പര്യത്തോടെ നടത്തിക്കൊണ്ടിരിക്കുന്ന വിദ്വേഷ പ്രചരണം അങ്ങേയറ്റം നികൃഷ്ടവും പ്രതിഷേധാർഹവുമാണ്. കോവിഡ് -19 കാലത്ത് ഒഴിവാക്കേണ്ട ഒരു സമ്മേളനമായിരുന്നു നിസാമുദ്ദീനിൽ നടന്നത്. എന്നാൽ സംഘാടകരുടെ ഭാഗത്തുനിന്നുണ്ടായ അശ്രദ്ധയുടെ മറവിൽ വംശീയതയെയും മുസ്ലിം വിരുദ്ധ വെറുപ്പിനെയും വിപണനം ചെയ്യാനുള്ള ശ്രമങ്ങൾ ചെറുക്കപ്പെടുക തന്നെ വേണം.

ആഭ്യന്തര - അന്തർദേശീയ വിമാന സർവീസുകൾക്കും യാത്രകൾക്കും സർക്കാറുകളോ അധികൃതരോ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടില്ലാത്ത സമയത്താണ് നിസാമുദ്ദീൻ മർകസിൽ സമ്മേളനം നടക്കുന്നത്. ആവശ്യം വേണ്ട മുൻകരുതൽ നടപടികളും ബോധവത്കരണ ശ്രമങ്ങളും നടത്തുന്നതിൽ സംഘാടകരെ പോലെ സർക്കാർ സംവിധാനങ്ങൾക്കും വീഴ്ചയും അനാസ്ഥയും സംഭവിച്ചിട്ടുണ്ട്. ഇതിനെ കൂട്ടുത്തരവാദിത്വബോധത്തോടെ സമീപിക്കുന്നതിന് പകരം 'വൈറസിന്റെ പ്രഭവകേന്ദ്രം' , 'കോവിഡ് ജിഹാദ്', 'തബ്ലീഗ് കോവിഡ്' പോലുള്ള പദങ്ങൾ ഉപയോഗിച്ചു കൊണ്ട് നടത്തുന്ന വിദ്വേഷ കാമ്പയിനുകൾ അവസാനിപ്പിക്കണം. ഇത്തരം പ്രചരണങ്ങൾക്ക് നേതൃത്വം നൽകുന്ന മലയാള മാധ്യമങ്ങൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുൾക്കും വ്യക്തികൾക്കുമെതിരെ നിയമ നടപടികൾ കൈക്കൊള്ളുകയും വേണം - അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP