Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഏ.ആർ. രാജരാജവർമയുടെ നൂറാം ചരമവാർഷികവും സമ്പൂർണകൃതികളുടെ പ്രകാശനവും അനുസ്മരണ സെമിനാറും നടത്തി

ഏ.ആർ. രാജരാജവർമയുടെ നൂറാം ചരമവാർഷികവും സമ്പൂർണകൃതികളുടെ പ്രകാശനവും അനുസ്മരണ സെമിനാറും നടത്തി

തിരുവനന്തപുരം: കേരള പാണിനി ഏ.ആർ.രാജരാജവർമയുടെ നൂറാം ചരമ വാർഷികവും പ്രൊഫ.പന്മന രാമചന്ദ്രൻ നായർ ചീഫ് എഡിറ്ററായ ഏ.ആർ.സമ്പൂർണ്ണകൃതികളുടെ പ്രകാശനവും സെമിനാറും ഭാഷാ ഇൻസ്റ്റിറ്റിയൂ'് സംഘടിപ്പിച്ചു. വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ ബഹുഭാഷാപണ്ഡിതനും പ്രശസ്ത ചരിത്രപണ്ഡിതനും തീരദേശ പൈതൃക പഠനകേന്ദ്രം ഡയറക്ടറുമായ പ്രൊഫ.വെളുത്താ'് കേശവൻ ഏ.ആർ സമ്പൂർണ്ണകൃതികളുടെ പ്രകാശനവും ഏ.ആർ. അനുസ്മരണപ്രഭാഷണവും നടത്തി. യശഃശരീരനായ പ്രൊഫ.പന്മന രാമചന്ദ്രൻ നായരുടെ മകൾ ഡോ.കെ.ആർ.ഉഷാകുമാരിയും മകൻ കെ.ആർ.ഹരീന്ദ്രകുമാറും പുസ്തകങ്ങൾ ഏറ്റുവാങ്ങി.

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്് ഡയറക്ടർ പ്രൊഫ.വി.കാർത്തികേയൻ നായർ അദ്ധ്യക്ഷത വഹിച്ചു. ഡോ.നടുവട്ടം ഗോപാലകൃഷ്ണൻ പുസ്തക പരിചയം നടത്തി. പ്രൊഫ.പന്മന രാമചന്ദ്രൻ നായർ അനുസ്മരണ പ്രഭാഷണം ഡോ.പി.സോമൻ നടത്തി. ഭാഷാ പണ്ഡിതനും കേരള കലാമണ്ഡലം കല്പിത സർവകലാശാല ഭരണസമിതിയംഗവുമായ വട്ടപ്പമ്പിൽ ഗോപിനാഥപ്പിള്ള, ഡോ.കെ.ആർ. ഉഷാകുമാരി എിവർ സംസാരിച്ചു. ഏ.ആറിന്റെ വേർപാടിൽ മനംനൊന്ത് കുമാരനാശാൻ എഴുതിയ പ്രരോദനം എ കവിത ഡോ.ബിജു ബാലകൃഷ്ണൻ ആലപിച്ചു.

തുടർന്ന് മലയാള വ്യാകരണവും വൃത്താലങ്കാരാദി പഠനങ്ങളും ഏ.ആറിനു ശേഷം എ വിഷയത്തിൽ നടന്ന സെമിനാറിൽ ഡോ.ചാത്തനാത്ത് അച്യൂതനുണ്ണി, ഡോ.ടി.ബി.വേണുഗോപാലപ്പണിക്കർ, ഡോ.സി.ആർ.പ്രസാദ് എിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. കാര്യവട്ടം മലയാളം വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ.എസ്.ഷിഫ അദ്ധ്യക്ഷത വഹിച്ചു. എൻ.ജയകൃഷ്ണൻ സ്വാഗതവും രമ്യ.കെ.ജയപാലൻ നന്ദിയും പറഞ്ഞു.

നാല് വാല്യങ്ങളായിട്ടാണ് സമ്പൂർണ്ണകൃതി പ്രസിദ്ധീകരിക്കുന്നത്. മേഘദൂത്, ഭാഷാകുമാരസംഭവം, മലയാള ശാകുന്തളം എിവ ഓം വാല്യത്തിലും മാളവികാഗ്നിമിത്രം, ചാരുദത്തൻ,സ്വപ്നവാസവദത്തം എന്നിവ വാല്യം രണ്ടിലും ഭാഷാഭൂഷണം, വൃത്തമഞ്ജരി, സാഹിത്യസാഹ്യം എന്നിവ നാലാം വാല്യത്തിലുമായാണ് പ്രസിദ്ധീകരിക്കുത്. മലയാള ഭാഷയുടെ വ്യാകരണം ചി'ട്ടപ്പെടുത്തുതിൽ പ്രധാനപങ്കുവഹിച്ചയാളാണ് ഏ.ആർ.രാജരാജവർമ. അദ്ധ്യാപകൻ, നിരൂപകൻ, കവി, സാഹിത്യകാരൻ, ഭാഷാ ശാസ്ത്രജ്ഞൻ എന്നീ നിലകളിൽ മികച്ച സംഭാവനകൾ നൽകിയ അദ്ദേഹത്തിന്റെ കേരള പാണിനീയം മലയാളത്തിലെ ആധികാരിക ഭാഷാവ്യാകരണ പുസ്തകമാണ്. സെമിനാറിൽ പങ്കെടുത്തവർക്ക് ഡയറക്ടർ പ്രൊഫ.വി.കാർത്തികേയൻ നായർ സർ'ിഫിക്കറ്റ് വിതരണം ചെയ്തു. 720 രൂപ വിലയുള്ള സമ്പൂർണ കൃതികളുടെ 3 വാല്യങ്ങലും 580 രൂപയ്ക്ക് ലഭ്യമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP