Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അരയാൽ സെവൻസ്; സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനവും, സ്റ്റേഡിയം കാൽനാട്ട് കർമ്മവും വിഐപി പാസ് ലോഞ്ചിംഗും നടത്തി

അരയാൽ സെവൻസ്; സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനവും, സ്റ്റേഡിയം കാൽനാട്ട് കർമ്മവും വിഐപി പാസ് ലോഞ്ചിംഗും നടത്തി

സ്വന്തം ലേഖകൻ

ലബാർ സെവൻസ് മൈതാനങ്ങളിലെ വമ്പന്മാരെ ഉൾക്കൊള്ളിച്ച് മലബാർ ഫുട്ബോൾ അസോസിയേഷൻ അംഗീകാരത്തോടെ അരയാൽ ബ്രദേഴ്സ് അതിഞ്ഞാൽ ആതിഥേയമരുളുന്ന എംബി മൂസാ മെമോറിയൽ ട്രോഫിക്ക് വേണ്ടിയിട്ടുള്ള അരയാൽ സെവൻസ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ വിഐപി പാസ് ലോഞ്ചിങ് നടത്തി.

പി മുഹമ്മദ്കുഞ്ഞി മാസ്റ്ററുടെ പാവനസ്മരണയ്ക്ക് മുന്നിൽ ഒരുക്കിയ മുഹമ്മദ് കുഞ്ഞി മാസ്റ്റർ മെമോറിയൽ വിഐപി പാസ് ഫിനാൻസ് കമ്മിറ്റി ചെയർമാൻ മാട്ടൻ മൊയ്തീൻ കുഞ്ഞി പ്രവാസി വ്യവസായ പ്രമുഖനും സേഫ്ലൈൻ കമ്പനി എംഡിയുമിയ ഡോ.അബൂബക്കർ കുറ്റിക്കോലിന് നൽകിയാണ് വിഐപി പാസിന്റെ ലോഞ്ചിങ് നിർവ്വഹിച്ചത്.

അബൂബക്കർ കുറ്റിക്കോലിന്റെ വസതിയിലെത്തിയാണ് അദ്ദേഹത്തിനെ വിഐപി പാസ് നൽകി ലോഞ്ചിങ് നടത്തിയത്. ചടങ്ങിൽ ഖാലിദ് അറബിക്കാടത്ത്,റമീസ് മട്ടൻ,തസ്ലീം കോയാപ്പള്ളി എന്നിവർ സംബന്ധിച്ചു.

അരയാൽ സെവൻസ്;സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനവും,സ്റ്റേഡിയം കാൽനാട്ട് കർമ്മവും നടന്നു

അതിഞ്ഞാൽ : കാസർഗോഡ് ജില്ലയിലെ ജീവകാരുണ്യ,കലാകായിക സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമായ അരയാൽ ബ്രദേഴ്സ് ആതിഥേയമരുളുന്ന മലബാർ ഫുട്ബോൾ അസോസിയേഷൻ അംഗീകൃത സെവൻസ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനവും സ്റ്റേഡിയത്തിന്റെ കാൽനാട്ടൽ കർമ്മവും നടന്നു.

എംബി മൂസാ മെമോറിയൽ വിന്നിങ് ട്രോഫിക്കും പാലക്കി മൊയ്തു ഹാജി റണ്ണേഴ്സ് ട്രോഫിക്കും വേണ്ടിയുള്ള അരയാൽ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഡിസംബർ 20 മുതൽ തെക്കേപ്പുറം ഡോ. മൻസൂർ ഗ്രൗണ്ടിൽ, പൂച്ചക്കാടൻ അന്തുമാൻ ഫ്‌ളഡ്ലൈറ്റ് സ്റ്റേഡിയത്തിൽ അരങ്ങേറും.

സ്വാഗത സംഘം ചെയർമാൻ എം ഹമീദ് ഹാജി അധ്യക്ഷത വഹിച്ച ചടങ്ങിൽ ടൂർണമെന്റിന്റെ സ്വാഗത സംഘം ഓഫീസ് മൻസൂർ ഹോസ്പിറ്റൽ ചെയർമാൻ സി കുഞ്ഞാഹ്മദ് പാലക്കിയും ,സ്റ്റേഡിയത്തിന്റെ കാൽ നാട്ടൽ കർമ്മം ഹോസ്ദുർഗ് ഡിവൈഎസ്‌പി പികെ സുധാകരനും നിർവ്വഹിച്ചു.

ചടങ്ങിൽ ഷൗക്കത്ത് കോയാപ്പള്ളി, പാലക്കി ഷംസുദ്ദീൻ, തെരുവത്ത് മൂസ ഹാജി,പിഎം ഫാറൂഖ് ഹാജി,പി അബ്ദുൽ കരീം,സിഎച്ച് സുലൈമാൻ, ബി മുഹമ്മദ്,ഖാലിദ് അറബിക്കാടത്ത്,മട്ടൻ മുഹമ്മദ് കുഞ്ഞി,റമീസ് അഹ്മദ്,മട്ടൻ മൊയ്തീൻ കുഞ്ഞി,തസ്ലീം കോയാപ്പള്ളി, ഹമീദ് കെ മൗവ്വൽ, എലൈറ്റ് മൊയ്തീൻ കുഞ്ഞി,കെകെ ഫസലു,ചോട്ടാ അഷ്റഫ് എന്നിവർ സംബന്ധിച്ചു

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP