Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മഴക്കെടുതി: ഏരീസ് ഗ്രൂപ്പും വേൾഡ് മെഡിക്കൽ കൗൺസിലും ഒരു ലക്ഷം രൂപയുടെ സാധനങ്ങൾ കുട്ടനാട്ടിൽ വിതരണം ചെയ്തു

മഴക്കെടുതി: ഏരീസ് ഗ്രൂപ്പും വേൾഡ് മെഡിക്കൽ കൗൺസിലും ഒരു ലക്ഷം രൂപയുടെ സാധനങ്ങൾ കുട്ടനാട്ടിൽ വിതരണം ചെയ്തു

ആലപ്പുഴ : മഴക്കെടുതിയിൽപ്പെട്ടു വലയുന്ന കുട്ടനാട്ടുകാർക്ക് സഹായഹസ്തവുമായി യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏരീസ് ഗ്രൂപ്പും വേൾഡ് മെഡിക്കൽ കൗൺസിലും (ഡബ്ലിയു.എം.സി).

ഏരീസ് ഗ്രൂപ്പിന്റെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായി ഒരു ലക്ഷം രൂപയുടെ അരി, കുടിവെള്ളം, പലചരക്ക് സാധനങ്ങൾ എന്നിവ ഗ്രൂപ്പ് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് അരുൺ എം. എസ്., മാധ്യമ വിഭാഗം മേധാവി മുകേഷ് എം. നായർ, അഡ്‌മിനിസ്‌ട്രേഷൻ മാനേജർ ശ്രീകല ലൈജു, വേൾഡ് മെഡിക്കൽ കൗൺസിൽ ട്രെഷറർ ഹരികുമാർ എന്നിവരുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച ദുരിതാശ്വാസ ക്യാമ്പുകളിൽ വിതരണം ചെയ്തു.

ആലപ്പുഴ ജില്ലാ കളക്ടർ എസ് സുഹാസ്, വിവിധ സർക്കാർ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ സഹകരണത്തോടെയാണ് ഏരീസ് ഗ്രൂപ്പ് സഹായം എത്തിച്ചത്.

ഇത് കൂടാതെ, ആലപ്പുഴ ജില്ലാ കളക്ടറുടെ ഓഫീസിൽ നിന്നുള്ള പ്രത്യേക അഭ്യർത്ഥന പ്രകാരം ഏരീസ് ഗ്രൂപ്പ് കുട്ടനാട് താലൂക്കിലെ മുഴുവൻ വില്ലേജ് ഓഫിസർമാർക്കും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് റെയിൻ കോട്ടുകൾ, കുടകൾ തുടങ്ങിയവയും ജില്ലാ കളക്ടർ എസ് സുഹാസിന് കൈമാറി.

കൈനകരി നോർത്ത് വില്ലേജ് ഓഫിസർ ബിനോയ്, കുട്ടനാട് താലൂക്ക് ക്ലർക്ക് മനു, കളക്ടറേറ്റ് റവന്യൂ വിഭാഗം ഉദ്യോഗസ്ഥരായ വിനോദ്, സതീഷ് കുമാർ എന്നിവരും പങ്കെടുത്തു.

പ്രമുഖ പ്രവാസി വ്യവസായിയായ സോഹൻ റോയ് ചെയർമാനും സിഇഓയുമായ ഏരീസ് ഗ്രൂപ്പ് സന്നദ്ധ സഹായ പ്രവർത്തനങ്ങൾക്ക് പലപ്പോഴായി മുന്നിൽ നിന്നിട്ടുണ്ട്. പതിനഞ്ച് രാജ്യങ്ങളിലായി 47 കമ്പനികളുള്ള ഒരു ബഹുരാഷ്ട്ര കൺസോർഷ്യം ആണ് ഏരീസ് ഗ്രൂപ്പ്.

2015 ലെ ചെന്നൈ പ്രളയ ബാധിതരെ സഹായിക്കാൻ ഏരീസ് ഗ്രൂപ്പ്രണ്ട് തൊഴിലാളി പ്രതിനിധി സംഘങ്ങളെ വേൾഡ് മെഡിക്കൽ കൗൺസിലിന്റെ സഹായത്തോടെ നിയോഗിച്ചിരുന്നു. 2015 ലെ നേപ്പാൾ ഭൂകമ്പത്തിൽ ദുരിത ബാധിതരെ സഹായിക്കാനായി വേൾഡ് മെഡിക്കൽ കൗൺസിൽ നടത്തിയ 'ഒരു ദിവസ ശമ്പളം' പദ്ധതിയിൽ മുഖ്യ പങ്കാളിയായിരുന്നു ഏരീസ്.

ആരോഗ്യ-ഔഷധ രംഗത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയാണ് വേൾഡ് മെഡിക്കൽ കൗൺസിൽ. ആരോഗ്യ-ഔഷധ രംഗത്തെ ലോകമെമ്പാടുമുള്ള സംഘടനകളുടെ പ്രവർത്തനങ്ങൾ ഏകീകരിക്കുകയും അവയ്ക്ക് നേതൃത്വം നൽകുകയും ചെയ്യുന്ന കണ്ണിയായി വേൾഡ് മെഡിക്കൽ കൗൺസിൽപ്രവർത്തിക്കുന്നു. ലോകത്തെമ്പാടു0 ആരോഗ്യ-ഔഷധ രംഗവുമായി ബന്ധപ്പെട്ട് സെമിനാറുകൾ, കോർപ്പറേറ്റ് സാമൂഹിക പ്രതിബദ്ധതാ പദ്ധതികൾ, ബോധവൽക്കരണ പ്രവർത്തനങ്ങൾ എന്നിവ വേൾഡ് മെഡിക്കൽ കൗൺസിൽ നടത്തുന്നു.

ഭാരതത്തിൽ വിവിധ കോർപ്പറേറ്റ് കമ്പനികളുമായി ഒത്തുചേർന്നു വേൾഡ് മെഡിക്കൽ കൗൺസിൽ നടത്തിവരുന്ന 'സേവ് ഔർ ചിൽഡ്രൻ' എന്ന പദ്ധതിയിലൂടെ നൂറുകണക്കിന് കുട്ടികളെ സഹായിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP