Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ദുരന്താനന്തര മാനസിക പ്രശ്‌നങ്ങൾക്ക് ആർട് ഓഫ് ലിവിങ് സാന്ത്വന പരിചരണം; പതിനായിരങ്ങൾക്ക് ട്രോമാറ്റിക് ഇൻസിഡൻഡ് റിഡക് ഷൻ ടെക്നിക്

ദുരന്താനന്തര മാനസിക പ്രശ്‌നങ്ങൾക്ക് ആർട് ഓഫ് ലിവിങ് സാന്ത്വന പരിചരണം; പതിനായിരങ്ങൾക്ക് ട്രോമാറ്റിക് ഇൻസിഡൻഡ് റിഡക് ഷൻ ടെക്നിക്

പ്രളയബാധിത മേഖലകളിലും മറ്റുമുള്ള സാന്ത്വന സങ്കേതങ്ങളിലും മറ്റ് സുരക്ഷാ കേന്ദ്രങ്ങളിലും അഭയം തേടിയ ലക്ഷക്കണക്കിന് ജനങ്ങൾക്കായി ആർട് ഓഫ് ലിവിങ് കേരളയുടെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്ന ട്രോമാറ്റിക് ഇൻസിഡൻഡ് റിഡക് ഷൻ ടെക്നിക്സ് സൗജന്യ പരിശീലന ക്യാമ്പയിനുകളിൽ ആശ്വാസവുമായി പതിനായിരങ്ങൾ 

ജീവിതത്തിൽ വിലപ്പെട്ടതെല്ലാം നഷ്ടപ്പെട്ടവർ,വേണ്ടപ്പെട്ടവരുടെ വേർപാടിൽ തീരാ ദുഃഖമനുഭവിക്കുന്നവർ ,ജീവനും ജീവിതവും ഭാവിയും അപകടത്തിലായവർ ,ദുരന്തങ്ങൾ നൽകിയ ഭീകരമായ ഓർമ്മകളും അവ സൃഷ്ടിക്കുന്ന മാനസിക അസ്വസ്ഥതകളും അനുഭവിക്കുന്നവർ ,ശാരീരികവും മാനസികവുമായ വെല്ലുവിളികൾക്കൊപ്പം കടുത്ത സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കേണ്ടവർ തുടങ്ങി കടുത്ത മാനസികാ ഘാതത്തിലകപ്പെട്ട വലിയൊരു ജനവിഭാഗത്താനായി പ്രകൃതി ദുരന്തത്തെയും അനുബന്ധമായുണ്ടാകുന്ന മാനിസികാരോഗ്യ പ്രശ്നങ്ങളെയും സധൈര്യം നേരിടുന്നതിനായി ആളുകളെ പ്രാപ്തരാക്കുവാൻ ശ്രീശ്രീരവിശങ്കർജി പ്രത്യേകം രൂപകൽപ്പന ചെയ്ത പരിശീലന പദ്ധതിയാണ് ആർട് ഓഫ് ലിവിങ് പുനർനവ അഥവാ ആർട് ഓഫ് ലിവിങ് ട്രോമാറ്റിക് ഇൻസിഡൻഡ് റിഡക് ഷൻ ടെക്നിക്.വ്യക്ത്യാധിഷ്ഠിതമായി മൂന്ന് ഘട്ടങ്ങളിലായാണ് പരിശീലനം നൽകിക്കൊണ്ടിരിക്കുന്നത്.

പുനർനവ സൗജന്യ പരിശീലന ക്യാമ്പയിൻ ആലപ്പുഴജില്ലയിലും മറ്റു പലേടങ്ങളിലും നടന്നു കൊണ്ടിരിക്കുന്നു . ആലപ്പുഴയിലെ ഉത്ഘാടന ചടങ്ങിൽ .ജില്ലാ കളക്ടർ സുഹാസ് , MLA സജിചെറിയാൻ , DMO ,തഹസിൽദാർ ,സ്പെഷ്യൽ പൊലീസ് സൂപ്രണ്ട് സുരേന്ദ്രൻ , ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മെമ്പർമാർ, പ്രമുഖ മനഃശാസ്ത്രവിദഗ്ധ ഡോ .മഞ്ജു തുടങ്ങിയ നിരവധി പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു.ലളിതമായ യോഗസ്സനമുറകൾ , പ്രാണായാമം , ധ്യാന രീതികൾ ,ജ്ഞാനം, ശ്വസനപ്രക്രിയകൾ തുടങ്ങിയ രീതികളിലാണ് പരിശീലനം തുടരുക.

.ആരോഗ്യകരവും മാനസികവുമായ വളർച്ചക്കൊപ്പം സുരക്ഷിതത്വബോധവും , സാന്ത്വനവും ശുഭപ്രതീക്ഷയും വ്യക്തികളിൽ നട്ടുവളർത്താനുതകും വിധം ശ്രീശ്രീരവിശങ്കർ ചിട്ട പ്പെടുത്തിയ ഈ സൗജന്യ പരിശീലനത്തിലൂടെ ആശ്വാസം ലഭിക്കുന്നതായി ഇവിടങ്ങളിൽ നിന്നും പതിനായിരക്കണക്കിന് ഗുണഭോക്താക്കൾ സാക്ഷ്യപ്പെടുത്തുന്നു .മനഃശാസ്ത്ര വിദഗ്ദ്ധരുടെ നേതൃത്വത്തിൽ ആവശ്യമുള്ളവർക്കെല്ലാം സൗജന്യ കൗൺസിലിംഗുകളും ട്രോമാറ്റിക് ഇൻസിഡൻഡ് റിഡക് ഷൻ ടെക്നിക് പ്രോഗ്രാമിന്റെ ഭാഗമായി നടത്തി ക്കൊണ്ടിരിക്കുന്നുമുണ്ട് .

പരീശീലനം നൽകുന്നതിനായി കേരളത്തിലെ ആർട് ഓഫ് ലിവിങ് പരിശീലകരുടെ വലിയ നിര തന്നെ ഈ ഭാഗങ്ങളിൽ ക്യാമ്പ് ചെയ്തുവരുന്നുണ്ട് . ശ്രീശ്രീരവിശങ്കർജിയുടെപ്രമുഖ ശിഷ്യനും ISRO വിലെ സീനിയർ സയന്റിസ്റ്റുമായ കെ .രാമചന്ദ്രൻജിയുടെ നിയന്ത്രണത്തിൽ സംസ്ഥാനതലത്തിൽ നടക്കുന്ന ഈ സൗജന്യ പരിശീലനത്തിന് വേദിയൊരുക്കാനാഗ്ര ഹിക്കുന്നവർക് ആർട് ഓഫ് ലിവിംഗിന്റെ അതാത് ജില്ലാ അധികാരികളുമായി ബന്ധപ്പെടാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് : തിരുവനന്തപുരം 9446415847, ആലപ്പുഴ 8089961649, ഇടുക്കി 9744504664, കോട്ടയം 9995102585, പത്തനംതിട്ട 9447164517,എറണാകുളം 9447342370,തൃശ്ശൂർ 989443898 ,പാലക്കാട് 9847938235,മലപ്പുറം 9349683875, കോഴിക്കോട് 9495667820,വയനാട് 9447447373 , കണ്ണൂർ 9745745452.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP